Sorry, you need to enable JavaScript to visit this website.

മഴ നനഞ്ഞ് പോകുന്ന മമ്മൂട്ടിയെ ആരും  തിരിച്ചറിഞ്ഞില്ല, അത് കരിയര്‍ ബ്രേക്കായി 

കൊല്ലം-സിനിമാ നടന്‍ മുകേഷ് യൂട്യൂബ് ചാനലിലൂടെ ആരാധകര്‍ക്ക് അധികം അറിയാത്ത പല സിനിമാകഥകളും  പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് കരിയറിലെ ബ്രേക്ക് ആയി മാറിയ സ്‌ഫോടനം എന്ന സിനിമയില്‍ താരം എങ്ങനെയെത്തി എന്ന കഥ പങ്കുവെച്ചിരിക്കുകയാണ് മുകേഷ്.
തന്റെ യൂട്യൂബ് ചാനലായ മുകേഷ് സ്പീക്കിങ്ങിലൂടെ പി ജി വിശംഭരന്‍ മമ്മൂട്ടിയെ പറ്റി സംസാരിച്ച കാര്യമാണ് മുകേഷ് ഓര്‍ത്തെടുക്കുന്നത്. മമ്മൂട്ടി ഇപ്പോള്‍ ഈ നിലയില്‍ എത്തിയതിന് കാരണം താനാണെന്നാണ് വിശ്വംഭരന്‍ പറയുന്നത്. അന്ന് മമ്മൂട്ടിയ്ക്ക് ആരും അത്ര വലിയ റോള്‍ കൊടുക്കില്ലായിരുന്നു. അന്ന് തനിക്ക് ആ ചെറുപ്പക്കാരനില്‍ തോന്നിയ വിശ്വാസം തെറ്റായില്ല. അങ്ങനെ സ്‌ഫോടനം സൂപ്പര്‍ ഹിറ്റായപ്പോഴാണ് മമ്മൂട്ടിയെ നല്ല നടനായി ആളുകള്‍ അംഗീകരിച്ചതും
വലിയ റോളുകള്‍ ചെയ്തതും.
എന്തുകൊണ്ട് മമ്മൂട്ടിക്ക് ആ വേഷം നല്‍കി എന്ന കാര്യവും വിശ്വംഭരന്‍ പറയുന്നുണ്ട്. പിജി വിശ്വംഭരന്‍ അന്ന് ലൊക്കേഷന്‍ നോക്കാന്‍ വേണ്ടി ഒരിക്കല്‍ പോയപ്പോള്‍ നല്ല മഴ പെയ്തു. അപ്പോഴാണ് റോഡ് സൈഡിലുള്ള വെയ്റ്റിങ് ഷെഡില്‍ സ്‌കൂട്ടറില്‍ അവിടെ വന്ന മമ്മൂട്ടിയേയും അദ്ദേഹത്തിന്റെ ഭാര്യയേയും കാണുന്നത്. മമ്മൂട്ടിയുടെ കല്യാണം കഴിഞ്ഞ സമയമാണ്. മമ്മൂട്ടിയും ഭാര്യയും മഴ നനയുന്നുണ്ട്. കൂട്ടത്തില്‍ ഒരുപാട് ആളുകളുണ്ട്. പക്ഷേ മമ്മൂട്ടിയെ ആരും തിരിച്ചറിഞ്ഞില്ല.
ഇനി അറിഞ്ഞാലും അന്ന് ഒരു ചെറിയ നടന്‍ മാത്രമാണ് മമ്മൂട്ടി. എനിക്ക് ആ ദൃശ്യം കണ്ടപ്പോള്‍ വല്ലാതെ ഫീല്‍ ചെയ്തു. ഒരു നല്ല നടനാവേണ്ട ആളാണ്. നല്ല ഫേസും ഫിഗറുമുണ്ട്. ഇയാള്‍ക്ക് എന്തെങ്കിലും ഒരു നല്ല റോള്‍ കൊടുത്തിട്ട് രക്ഷപ്പെടുന്നെങ്കില്‍ രക്ഷപെടട്ടേയെന്ന് അദ്ദേഹം കരുതി. അങ്ങനെ ഒരു ചാന്‍സ് വന്നപ്പോള്‍ അദ്ദേഹം മമ്മൂട്ടിക്ക് കൊടുക്കണമെന്ന് പറയുകയായിരുന്നു. മുകേഷ് പറയുന്നു.

Latest News