Sorry, you need to enable JavaScript to visit this website.

മുസ്‌ലീം ലീഗിനെയും മറ്റും നിരോധിക്കണം; ഹരജിക്കാരന് സുപ്രീം കോടതിയുടെ ശാസന

ന്യൂദല്‍ഹി : മുസ്‌ലീം ലീഗ് അടക്കം മതചിഹ്നവും പേരും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിയില്‍  ഹര്‍ജിക്കാരനും മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് സുപ്രീം കോടതി. കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ നീരീക്ഷണം. ഹര്‍ജിക്കാരന്‍ മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് ജസ്റ്റിസ് ബി.വി നാഗ രത്‌ന കേസ് പരിഗണിക്കുന്നതിനിടെ വിശദമാക്കിയത്.

എഴുപത്തിയഞ്ച് വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചു വരുന്ന പാര്‍ട്ടികളാണ് രാജ്യത്തിന്റെ പുരോഗതിക്ക് അടക്കം നിര്‍ണ്ണായക സ്വാധീനം ഈ പാര്‍ട്ടികള്‍ വഹിച്ചതാണെന്നും മുസ്ലീം ലീഗിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ.വേണുഗോപാല്‍ കോടതിയെ അറിയിച്ചു.ഹര്‍ജി വലിയ പ്രത്യാഘാതമുണ്ടാക്കുന്നതാണ്. കേസ് വിശദമായ പരിശോധനയ്ക്ക് വിടേണ്ടതാണെന്നും അതിനാല്‍ ഭരണഘടന ബെഞ്ചിന് വിടണമെന്നും കെ കെ വേണുഗോപാല്‍ ആവശ്യപ്പെട്ടു.  ഈക്കാര്യം പരിഗണിക്കാമെന്ന് ജസ്റ്റിസ് എം ആര്‍ ഷാ വിശദമാക്കി.

കേസിലെ ഹര്‍ജിക്കാരാനായ സയ്യദ് വാസിം റിസ്വിവിയുടെ യഥാര്‍ത്ഥ പേര് ജിതേന്ദ്ര നാരായണ്‍ ത്യാഗി എന്നാണെന്നും  ഇയാള്‍ ഹിന്ദുമതം സ്വീകരിച്ച വ്യക്തിയാണെന്നും എതിര്‍കക്ഷികള്‍  കോടതിയെ അറിയിച്ചു. ഇതോടെയാണ്  ഹര്‍ജിക്കാരന്‍ മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് ജസ്റ്റിസ് ബി.വി നാഗ രത്‌ന പറഞ്ഞത്. ഹര്‍ജിയില്‍ മുസ്സീം പേരുള്ള പാര്‍ട്ടികളെ മാത്രം ലക്ഷ്യം വെക്കുകയാണെന്ന്  മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവേ ആരോപിച്ചിരുന്നു. ശിവസേന, അകാലിദള്‍ അടക്കം മതത്തിന്റെ പേരുകള്‍ ഉപയോഗിക്കുന്ന പാര്‍ട്ടികളെയും ഉള്‍പ്പെടുത്തണമെന്ന് ദവേ ആവശ്യപ്പെട്ടു.
എന്നാല്‍ ആരെയും ലക്ഷ്യം വച്ചുള്ളതല്ല ഹര്‍ജിയെന്നാണ് ഹര്‍ജിക്കാരാനായ സയ്യദ് വാസിം റിസ്വിവിയ്ക്കായി ഹാജരായ  ബി ജെ പി വക്താവും അഭിഭാഷകനുമായ ഗൗരവ് ഭാട്ടിയ പറഞ്ഞത്. എല്ലാ വിഷയങ്ങളും പരിഗണിക്കുമെന്നും കേസിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ മുസ്‌ലീം ലീഗ് നല്‍കിയ സത്യവാങ്മൂലം എല്ലാ കക്ഷികള്‍ക്കും നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. ഹര്‍ജികള്‍ അടുത്ത മാസം ഇരുപതിലേക്ക് വിശദമായ വാദം കേള്‍ക്കാന്‍ മാറ്റി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

Latest News