ന്യൂദല്‍ഹി-വിശാഖപട്ടണം ആന്ധ്രപ്രദേശിന്റെ തലസ്ഥാനമാകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. ന്യൂദല്‍ഹിയില്‍ ഇന്റര്‍നാഷണല്‍ ഡിപ്ലോമാറ്റിക് അലയന്‍സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളെ വിശാഖപട്ടണത്തേക്ക് ക്ഷണിക്കുകയാണെന്നും അതായിരിക്കും ആന്ധ്രയുടെ തലസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. താനും വിസാഖിലേക്ക് മാറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും സുഖകരമായി ബിസിനസ് ചെയ്യാന്‍ എല്ലാവരേയും ആന്ധ്രപ്രദേശിലേക്ക് ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)