Sorry, you need to enable JavaScript to visit this website.

പതിമൂന്നുകാരന്‍ ജീവനൊടുക്കാനുള്ള കാരണം സ്വവര്‍ഗ രതിയുടെ പേരിലുള്ള പരിഹാസം

പാരീസ്- സ്വവര്‍ഗരതിയുടെ പേരില്‍ സഹപാഠികള്‍ പരിഹസിച്ചതും ഭീഷണിപ്പെടുത്തിയതുമാണ് ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ പതിമൂന്നു വയസ്സുകാരന്റെ ആത്മഹത്യക്ക് കാരണമെന്ന് മാതാവ്. സഹപാഠികള്‍ ഏല്‍പിച്ച മാനസിക പീഡനമാണ് അവന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്ന് അവര്‍ പറഞ്ഞു.
ഈ മാസം ആദ്യമാണ് മകന്‍ ലൂക്കാസ് തൂങ്ങിമരിച്ചത്. അവന്റെ സ്വവര്‍ഗരതി കാരണം കുറച്ച് മാസങ്ങളായി അവന്‍ സ്‌കൂളില്‍ പീഡനത്തിനിരയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു,  കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യക്ക് കാരണമായതെന്ന് 35 കാരി സെവെറിന്‍  മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു.
മിഡില്‍ സ്‌കൂളിലെ 13 വയസ്സായ നാല് കുട്ടികളാണ് ആണ്‍കുട്ടിയെ പരിഹസിച്ചതും ഭീഷണിപ്പെടുത്തിയതും. ഇവര്‍ ഇപ്പോള്‍ വിചാരണ നേരിടുന്നുണ്ടെന്ന് റീജിയണല്‍ പ്രോസിക്യൂട്ടര്‍ ഫ്രെഡറിക് നഹോണ്‍ പറഞ്ഞു.
കുറ്റാരോപിതര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഭീഷണികള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് അവര്‍  കുട്ടികള്‍ മാത്രമാണെന്നും സംരക്ഷിക്കപ്പെടണമെന്നും ലൂക്കാസിന്റെ അമ്മ സെവെറിന്‍ പറഞ്ഞു.
എന്റെ മകന്‍ ഇപ്പോള്‍ ഞങ്ങളോടൊപ്പമില്ല. അവര്‍ അവനോട് മോശമായി പെരുമാറിയതാണ് കാരണം. എന്നാലും കുട്ടികള്‍ സംരക്ഷിക്കപ്പെടണം- കരച്ചിലടക്കാനാവാതെ അവര്‍ കൂട്ടിച്ചേര്‍ത്തു.
ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സഹപാഠിയെ പലതവണ കളിയാക്കുക മാത്രമാണ് ചെയ്‌തെന്നുമാണ് മറ്റ് കുട്ടികള്‍ പറയുന്നതെന്ന്  പ്രോസിക്യൂട്ടര്‍മാര്‍ വിശദീകരിക്കുന്നു.
ഡയറിയില്‍ ജീവനെടുക്കുകയാണെന്ന  കുറിപ്പ് എഴുതിയ ശേഷമാണ് ലൂക്കാസ് ആത്മഹത്യചെയ്തത്.  ഗോള്‍ബെ പട്ടണത്തിലെ സ്‌കൂളില്‍ അവന്‍ പരിഹാസങ്ങളും അപമാനങ്ങളും അനുഭവിച്ചതായി ലൂക്കാസുമായി അടുപ്പമുണ്ടായിരുന്നവര്‍ പറയുന്നു.
ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത് വിട്ടയച്ച രണ്ട് ആണ്‍കുട്ടികളെയും രണ്ട് പെണ്‍കുട്ടികളെയും കുട്ടികള്‍ക്കായുള്ള പ്രത്യേക കോടതി വിചാരണ ചെയ്യും.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടോടുള്ള മോശം പെരുമാറ്റത്തെ കുറിച്ച് നേരത്തെ റിപ്പോര്‍ട്ട് ചെയ്തില്ലെന്നതിന്  രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസില്‍ അന്വേഷണം നടക്കുകയാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News