തൊടുപുഴ-ഇടവെട്ടി നടയം മരവെട്ടിച്ചുവടിന് സമീപം കുടുംബത്തിന് ഭീഷണിയായി വിലസിയിരുന്ന മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി. ഇതോടെ ദിവസങ്ങളായി നിലനിന്നിരുന്ന ഭീതിയൊഴിഞ്ഞ ആശ്വാസത്തില്‍ വീട്ടുകാരും നാട്ടുകാരും.
മരവെട്ടിച്ചുവട് മുട്ടത്തില്‍പുത്തന്‍പുരയില്‍ തങ്കച്ചന്റെ വീട്ടില്‍ നിന്നാണ് പാമ്പുകളെ പിടികൂടിയത്. വനംവകുപ്പ്, പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ പാമ്പ് പിടിക്കാന്‍ ലൈസന്‍സുള്ള ഈരാട്ടുപേട്ട സ്വദേശി നസീബെത്തിയാണ് ഇവയെ പിടികൂടിയത്.
അഞ്ച് ദിവസമായി സ്ഥലത്ത് തമ്പടിച്ചിരുന്ന പാമ്പുകള്‍ ആളുകള്‍ കൂടിയതോടെ ഞായറാഴ്ച രാവിലെ വീടിന് മുന്നിലെ മാളങ്ങളില്‍ കയറുകയായിരുന്നു.
പഞ്ചായത്ത് റോഡിന്റെ സംരക്ഷണ ഭിത്തി പൊളിക്കുന്നത് തടസമായപ്പോള്‍ പ്രസിഡന്റ് ഷീജ നൗഷാദ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മണ്ണുമാന്തി യന്ത്രമെത്തിച്ച് വീടിന് മുന്നിലെ പൂന്തോട്ടത്തോട് ചേര്‍ന്ന് സംരക്ഷണ ഭിത്തി പൊളിച്ചത്. പിന്നാലെ ആറും നാലും അടി നീളമുള്ള പാമ്പുകളെ പിടികൂടി.