എത് വേഷവും അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ ശേഷിയുള്ള പ്രിയ താരമാണ് ലേഡിസൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. തന്റെ അഭിനയ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയാണ് നടി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്തു. ' ആയിഷ' യാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മഞ്ജു വാര്യരുടെ ശക്തി അമ്മയാണ്. എല്ലാ പിന്തുണയും നല്‍കി കൊണ്ട് അമ്മ ഗിരിജ നടിക്കൊപ്പമുണ്ട്. അമ്മ തനിക്ക് നല്‍കുന്ന സപ്പോര്‍ട്ടിനെ കുറിച്ച് മഞ്ജു പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുമുണ്ട്. മഞ്ജുവിനെപ്പോലെ തന്നെ കലാകാരി കൂടിയാണ് ഗിരിജ. അമ്മ മോഹിനിയാട്ടത്തില്‍ അരങ്ങേറ്റം കുറിച്ച സന്തോഷം പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍.
അമ്മയെക്കുറിച്ച് മഞ്ജു എഴുതിയ കുറിപ്പ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. 'അമ്മേ, നിങ്ങള്‍ ജീവിതത്തില്‍ ചെയ്യാനാഗ്രഹിക്കുന്ന എന്തിനും പ്രായം വെറും നമ്പറാണെന്ന് വീണ്ടും തെളിയിച്ചതിന് നന്ദി. ജീവിതത്തില്‍ 67-ാം വയസിലാണ് നിങ്ങളിത് ചെയ്തത്. എന്നെയും ചുറ്റുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളെയും നിങ്ങള്‍ പ്രചോദിപ്പിച്ചു. ഞാന്‍ അമ്മയെ ഒത്തിരി സ്നേഹിക്കുന്നു, നിങ്ങളില്‍ അതിയായി അഭിമാനിക്കുന്നു', എന്നായിരുന്നു മഞ്ജുവിന്റെ പോസ്റ്റ്. ഒപ്പം മോഹിനിയാട്ടം അവതരിപ്പിക്കുന്ന അമ്മയുടെ ഫോട്ടോകളും മഞ്ജു പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ഗിരിജയ്ക്ക് ആശംസകളുമായി രംഗത്തെത്തുന്നത്. അടുത്തിടെ ഗിരിജ കഥകളിയിലും അരങ്ങേറ്റം നടത്തിയിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)