Sorry, you need to enable JavaScript to visit this website.

നടി കീര്‍ത്തി സുരേഷുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ല, ഇത് കുടുംബത്തെ വേദനയിലാക്കിയെന്ന് മേനക

മലയാളത്തിലെ മുന്‍കാല നടി മേനകയുടെയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മകളാണ് മലയാളികള്‍ക്കും തമിഴര്‍ക്കും ഒരു പോലെ പ്രിയപ്പെട്ട നായിക നടിയായ കീര്‍ത്തി സുരേഷ്. ഇതുവരെ വിവാഹം കഴിച്ചിട്ടില്ലാത്ത കീര്‍ത്തി കഴിഞ്ഞ 13 വര്‍ഷമായി ഒരു റിസോര്‍ട്ട് ഉടമസ്ഥനുമായി പ്രണയത്തിലാണെന്നും  ഇവര്‍ സ്‌കൂള്‍ കാലഘട്ടം മുതലുള്ള സുഹൃത്തുക്കള്‍ ആണെന്നും തമിഴ് മാധ്യമങ്ങളില്‍ വ്യാപകമായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.  വീട്ടുകാര്‍ പ്രണയത്തിന് സമ്മതം മൂളിയിട്ടുണ്ടെന്നും നാല് വര്‍ഷത്തിനു ശേഷം വിവാഹമുണ്ടായേക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതെല്ലാം തള്ളിക്കൊണ്ട് കീര്‍ത്തി സുരേഷിന്റെ അമ്മ മേനക ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്.
'മകളുടെ പേരില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തയിലൊന്നും യാതൊരു സത്യവുമില്ല. അവിടുന്നും ഇവിടുന്നുമായി ആരോ പടച്ച് വിട്ട വാര്‍ത്ത മാത്രമാണിതെന്നും കീര്‍ത്തി ഉടനെയൊന്നും വിവാഹിതയാവാന്‍ പോവുന്നില്ലെന്നും മേനക പറയുന്നു. മാത്രമല്ല ഇത്തരം വാര്‍ത്തകള്‍ തന്റെ കുടുംബത്തെ കൂടുതല്‍ വേദനയിലാക്കുകയാണ് ചെയ്യുന്നതെന്നും അവര്‍ വ്യക്തമാക്കി.
കീര്‍ത്തി സുരേഷ് വിവാഹിതയാവാന്‍ പോവുകയാണെന്ന വാര്‍ത്ത വരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. തമിഴിലെ ചില നടന്മാരുടെ പേരിനൊപ്പം കീര്‍ത്തിയുടെ പേരും മുന്‍പ് വന്നിരുന്നു. എന്നാല്‍ അതിലൊന്നും വസ്തുതയില്ലെന്ന് പിന്നീട് മനസിലായി. ഒടുവില്‍ കീര്‍ത്തി ബാല്യകാല സുഹൃത്തായ യുവാവുമായി വര്‍ഷങ്ങളായി പ്രണയത്തിലാണെന്നും അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ താരവിവാഹം ഉണ്ടായേക്കുമെന്നും അഭ്യൂഹം പ്രചരിക്കാന്‍ തുടങ്ങി. ഇതോടെയാണ് മേനക ഇക്കാര്യം നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
മലയാളത്തില്‍ ടൊവിനോ തോമസിനൊപ്പം അഭിനയിച്ച 'വാശി ' എന്ന ചിത്രമാണ് കീര്‍ത്തിയുടേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയത്. കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് നായികയായി കീര്‍ത്തി മലയാളത്തിലേക്ക് എത്തുന്നത് .'ദസ്റ ' എന്ന തെലുങ്ക് ചിത്രമാണ് ഉടനെ വരാന്‍ പോവുന്ന കീര്‍ത്തിയുടെ സിനിമ. ഇതിന് പുറമേ തെലുങ്കിലും തമിഴിലുമായി ആറോളം ചിത്രങ്ങളാണുള്ളത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

Latest News