Sorry, you need to enable JavaScript to visit this website.

ലൈംഗിക ചൂഷണത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അവതാരക ആര്യ, അയാള്‍ തന്റെ പാന്റ് മുകളിലേക്ക് ആക്കാന്‍ നോക്കി


മലയാളത്തിന്റെ പ്രിയപ്പെട്ട അവതാരകയാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ മലയാളികള്‍ക്കിടയില്‍ ഏറ്റവും ശ്രദ്ധേയയാകുന്നത്. രമേഷ് പിഷാരടിയിം ആര്യയും ഭാര്യയും ഭര്‍ത്താവുമായി എത്തുന്ന ഈ പരിപാടി സൂപ്പര്‍ ഹിറ്റായതോടെ ആര്യയ്ക്ക് അവസരങ്ങളുടെ പെരുമഴയായിരുന്നു. ഇതിനിടയില്‍ ബിഗ് ബോസിലേക്കും ആര്യ പോയി.
തനിക്ക് ജിവിതത്തില്‍ നേരിടേണ്ടി വന്ന നിരവധി അനുഭവങ്ങളെക്കുറിച്ച് ആര്യ പറയാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ലൈംഗിക പീഡനത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിലൂടെ ആര്യ നടത്തിയിട്ടുള്ളത്. ഒരു സ്‌പോണ്‍സറാണ് ആര്യയ്ക്ക് നേരെ പീഡനത്തിന് ശ്രമിച്ചത്. സ്പോണ്‍സേഴ്സില്‍ ഒരാളാണ് തന്നോട് ഇങ്ങനെ പെരുമാറിയത്. ഭയങ്കര വിഷമം തോന്നിയ സംഭമാണിത് എന്നാണ് ആര്യ പറയു ന്നത്. സ്‌പോണ്‍സേഴ്‌സിന് ഇടയിലുണ്ടായിരുന്ന ഒരു മനുഷ്യന്‍ ആണ് മോശമായി പെരുമാറിയത്. ഇയാള്‍ വന്ന് തന്റെ തോളില്‍ കൈ ഇട്ടു. കൈ പതുക്കെ താഴേക്ക് ഇറക്കി. കാല്‍ തോണ്ടിയിട്ട് പാന്റ് മുകളിലേക്ക് ആക്കാന്‍ നോക്കുകയാണ്. ഇത് തനിക്ക് ഭയങ്കര വിഷമം ഉണ്ടാക്കി. ഇപ്പോഴാണ് ആദ്യമായി ഇതേ കുറിച്ച് സംസാരിക്കുന്നത് എന്നാണ് ആര്യ പറയുന്നത്.

തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും താരം ഷോയില്‍ വച്ച് മനസ് തുറക്കുന്നുണ്ട്. സത്യസന്ധമായിട്ട് പറയുകയാണെങ്കില്‍ എന്റെ ഭാഗത്തായിരുന്നു തെറ്റെന്നാണ് ആര്യ പറയുന്നത്. ഞങ്ങളൊരു ലിവിംഗ് റിലേഷനിലായിരുന്നു. ഇത് ഒഴിവായ ശേഷം ഒരു വര്‍ഷം ഡിപ്രഷനായിരുന്നുവെന്നും പ്രണയ നൈരാശ്യത്തെ തുടര്‍ന്ന്  തനിക്ക് പാനിക്ക് അറ്റാക്ക് ഉണ്ടായതിനെക്കുറിച്ചും ആര്യ പറയുന്നുണ്ട്.  മുമ്പ് നല്‍കിയൊരു അഭിമുഖത്തില്‍ മുന്‍ ഭര്‍ത്താവുമായി ഇപ്പോഴും കോണ്‍ടാക്ട് ഉള്ളതിനെ കുറിച്ചു ആര്യ സൂചിപ്പിച്ചിരുന്നുു. അദ്ദേഹം എന്റെ ഭര്‍ത്താവ് മാത്രമല്ല, എന്റെ കുഞ്ഞിന്റെ അച്ഛന്‍ കൂടിയാണ്. എന്തൊക്കെ സംഭവിച്ചാലും അത് മാറില്ല. മോളുടെ കാര്യത്തില്‍ എനിക്ക് എന്തൊക്കെ ഉത്തരവാദിത്വം ഉണ്ടോ, അത്രത്തോളം പുള്ളിയ്ക്കും അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കും ഉണ്ട്. അത് നിര്‍ത്താന്‍ ഞാന്‍ ആളല്ലെന്നാണ് അന്ന് ആര്യ പറഞ്ഞത്.
ബിഗ് ബോസ് കഴിഞ്ഞ് പുറത്ത് വന്ന കുറച്ച നാളുകള്‍ ആര്യയ്ക്ക് സംഘര്‍ഷങ്ങളുടേതായിരുന്നു. താരത്തിന്റെ കാമുകന്‍ ആര്യ തിരികെ വന്നപ്പോഴേക്കും ആര്യയുടെ ഉറ്റ സുഹൃത്തുമായി പ്രണയത്തിലാവുകയും ആര്യയെ ഉപേക്ഷിച്ച് പോവുകയും ചെയ്തിരുന്നു. ബിഗ് ബോസില്‍ വെച്ച് പലവട്ടം താന്‍ പ്രണയത്തിലാണെന്നും ജാന്‍ എന്നാണ് അദ്ദേഹത്തെ താന്‍ വിളിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. കാമുകനുമായി പിരിഞ്ഞതോടെ ആര്യ വിഷാദത്തിന്റെ വക്കില്‍ വരെ എത്തിയിരുന്നു. കരഞ്ഞ് കൊണ്ട് നാളുകള്‍ അനവധി കഴിച്ചുകൂട്ടിയിരുന്നുവെന്നും ആര്യ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News