രാജ്‌കോട്ട്- റോഡരികില്‍ മുനിസിപ്പല്‍ അധികൃതര്‍ കുഴിച്ച കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് തദ്ദേശ ഭരണകൂടുത്തിന്റെ അനാസ്ഥയുടെ ഞെട്ടിക്കുന്ന സംഭവം.
രാജ്‌കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കുഴിച്ച കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ 25 കാരനായ ഹര്‍ഷ് ദവാദയാണ് കൊല്ലപ്പെട്ടത്. ബൈക്ക് യാത്രികന്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ തുറന്ന കുഴിയില്‍ വീഴുകയായിരുന്നു. അപകടത്തില്‍പ്പെട്ടയാള്‍ കുഴിയില്‍ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇന്ദിര സര്‍ക്കിളിന് സമീപം റിംഗ് റോഡില്‍ മേല്‍പ്പാലം നിര്‍മാണം നടക്കുന്നുണ്ട്. ഇതിനായാണ് കുഴിയെടുത്തത്. കുഴിയില്‍ വീണ ഹര്‍ഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
കുഴിയിലെ ഇരുമ്പ് കമ്പികള്‍ തട്ടിയതിനെ തുടര്‍ന്നാണ് ഹര്‍ഷിന്റെ തലയ്ക്ക് പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു. അതിനിടെ, കുഴി തുറന്നതും തടയണ കെട്ടാത്തതും എന്തുകൊണ്ടാണെന്ന് അന്വേഷിക്കാന്‍ രാജ്‌കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടിട്ടുണ്ട്. അശ്രദ്ധയ്ക്ക് ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് രാജ്‌കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ ഉറപ്പ് നല്‍കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)