Sorry, you need to enable JavaScript to visit this website.

കുരങ്ങന്മാരെ കൊണ്ട് രക്ഷയില്ല; വീഡിയോയുമായി സൗദി പൗരന്‍

ജിദ്ദ - മക്ക പ്രവിശ്യയില്‍പെട്ട അര്‍ദിയ്യാതില്‍ വാണിജ്യ കേന്ദ്രത്തില്‍ വാനരന്മാരുടെ വിളയാട്ടം. വാണിജ്യ കേന്ദ്രത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ കറങ്ങി നടന്ന് ആളുകളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന കുരങ്ങുകളുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പ്രദേശവാസികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. വാനരന്മാരുടെ നിരന്തര ശല്യങ്ങളില്‍നിന്ന് തങ്ങളെ രക്ഷിക്കണമെന്ന് വീഡിയോ ചിത്രീകരിച്ചയാള്‍ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

 

Latest News