നൃത്ത വേദിയില്‍ നിന്ന് വെള്ളിത്തിരയിലെത്തിയ താരമാണ് ഷംന കാസിം. കണ്ണൂരുകാരിയായ ഷംന ഇന്ന് തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ്. നൃത്തം തന്നെയാണ് ഷംനയുടെ ഹൈലൈറ്റ്. മലയാളത്തിലും ഇതര ഭാഷകളിലുമെല്ലാം ഷംന കാസിം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളത്തിലെ ഷംന മറ്റു ഭാഷകളിലെത്തുമ്പോള്‍ പൂര്‍ണ്ണ എന്ന പേരിലാണ് അറിയപ്പെടുന്നത്. ജെ.ബി.എസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സ്ഥാപകനും സി ഇ ഒയുമായ ഷാനിദ് ആസിഫാണി ഷംനയുടെ ഭര്‍ത്താവ്. വിവാഹ ശേഷം ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ദമ്പതികള്‍. ഷംന ഗര്‍ഭിണിയുമാണ്.
ഗര്‍ഭകാലത്തെ ബുദ്ധിമുട്ടുകളൊന്നും വകവെയ്ക്കാതെ നിറവയറുമായി ഷംനകാസിം നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അനുപമ പരമേശ്വരന്‍ നായികയായി എത്തിയ റൗഡി ബോയ്‌സിലെ ബൃന്ദാവനം എന്ന ഗാനത്തിനാണ് ഒരു പരിപാടിയില്‍ ഷംന ചുവടുവെക്കുന്നത്. ഹെവി ഗൗണ്‍ ധരിച്ചാണ് ഷംന കാസിമിന്റെ നൃത്തം. എന്റെ കുഞ്ഞിനൊപ്പം എന്ന ക്യാപ്ഷനോടെ ഇന്‍സ്റ്റഗ്രാമില്‍ നൃത്ത വീഡിയോ ഷംന തന്നെ പങ്കുവച്ചിട്ടുണ്ട്. നൃത്തമാണ് ഏറ്റവും വലിയ പാഷന്‍, ഗര്‍ഭിണിയായാലും അത് വിട്ടൊരു കളിയിലെന്നാണ് ഷംന ഇതിലൂടെ പറഞ്ഞുവെക്കുന്നത്.
വീഡിയോ കണ്ട് നിരവധി പേരാണ് ഷംനയ്ക്ക് അഭിനന്ദനവുമായി എത്തുന്നത്. കുഞ്ഞിന്റെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തണമെന്ന് സ്‌നേഹത്തോടെ ഉപദേശിക്കുന്നവരുമുണ്ട്. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ഷംന നൃത്തം ചെയ്യുന്നത് കണ്ട് കുരുപൊട്ടി ചീത്ത വിളിക്കുന്നവരുമുണ്ട്. നൃത്തത്തോടുള്ള ഷംനയുടെ സമര്‍പ്പണം തന്നെയാണ് അവര്‍ക്കുള്ള മറുപടി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)