Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിജയചരിത്രം ആവര്‍ത്തിക്കാന്‍ 'കബ്‌സ'; മാര്‍ച്ച് 17നു റിലീസ്

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇടം നേടി കന്നഡ സിനിമ മേഖലയെ പാന്‍ ഇന്ത്യ വരെ ഉയര്‍ത്തിയ  കെ ജി എഫ്, കാന്താര, വിക്രാന്ത് റോണ, ചാര്‍ളി 777 എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം കന്നഡ സിനിമയെ വാനോളം ഉയര്‍ത്താന്‍ ഇതാ 'കബ്‌സ' വരുന്നു. കന്നഡ സിനിമാ ലോകത്തിന്റെ റിയല്‍ സൂപ്പര്‍സ്റ്റാര്‍ ഉപേന്ദ്രയും ബാദ്ഷ കിച്ച സുദീപും ഒന്നിക്കുന്ന 'കബ്‌സ' ലോകമെമ്പാടും മാര്‍ച്ച് 17 മുതല്‍ തfയേറ്ററുകളില്‍ എത്തും.

ആര്‍.ചന്ദ്രു സംവിധാനം ചെയ്യുന്ന ചിത്രം കന്നഡ സിനിമ മേഖലയെ വാനോളം ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികളും. കെ ജി എഫിന് പുറമെ 777ചാര്‍ളിയും വിക്രാന്ത് റോണയും കാന്താരയും ബോക്‌സ് ഓഫിസിന് നേടികൊടുത്ത കളക്ഷന്‍ കന്നഡ സിനിമ മേഖലയെ മാത്രമല്ല ഇന്ത്യന്‍ സിനിമ വ്യവസായത്തെയും ഉയരങ്ങളില്‍ എത്തിച്ചു. കെജിഎഫിന്റെ ജനപ്രിയ ട്യൂണുകളും സ്‌കോറും ഒരുക്കിയ രവി ബസ്രൂരിനെയാണ് കബ്‌സയയുടെ സംഗീതം ഒരുക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ശ്രീ സിദ്ധേശ്വര എന്റര്‍െ്രെപസസിന്റെ ബാനറില്‍ ആര്‍.ചന്ദ്രു നിര്‍മ്മിച്ച് എം.ടി.ബി. നാഗരാജ് അവതരിപ്പിക്കുന്ന 'കബ്‌സ' വേള്‍ഡ് വൈഡ് വമ്പന്‍ റിലീസാണ് അണിയറപ്രവര്‍ത്തകര്‍ പ്ലാന്‍ ചെയ്യുന്നത്. മലയാളത്തിനും കന്നഡയ്ക്കും പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, ഒറിയ തുടങ്ങി ഏഴ് ഇന്ത്യന്‍ ഭാഷകളിലും ചിത്രം എത്തും.
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര സുന്ദരി  ശ്രിയ ശരണ്‍ കബ്‌സയിലെ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. ശിവരാജ്കുമാര്‍, ജഗപതി ബാബു, പ്രകാശ് രാജ്, സമുതിരക്കനി, നവാബ് ഷാ, കബീര്‍ ദുഹന്‍ സിംഗ്, മുരളി ശര്‍മ്മ, പോഷാനി കൃഷ്ണ മുരളി, ജോണ്‍ കോക്കന്‍, സുധ, ദേവ്ഗില്‍, കാമരാജന്‍, അനൂപ് രേവണ്ണ, ധനീഷ് അക്തര്‍ സെഫി, പ്രദീപ് സിംഗ് റാവത്, പ്രമോദ് ഷെട്ടി എന്നിവരാണ് കബ്‌സയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം എ.ജെ ഷെട്ടിയും കലാസംവിധാനം ശിവകുമാറും മഹേഷ് റെഡ്ഡി എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. മലയാളം പിആര്‍ഒ വിപിന്‍ കുമാര്‍, പ്രൊഡക്ഷന്‍ ഹെഡ് യമുന ചന്ദ്രശേഖര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഗഗന്‍.ബി.എ. എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

1974-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. മാസ് ആക്ഷന്‍ പിരിയോഡിക്കായി ഒരുങ്ങുന്ന 'കബ്‌സ' നമുക്ക് മുന്നില്‍ മണ്‍മറഞ്ഞു പോയ യാതനകള്‍ നേരിടേണ്ടി വന്ന സ്വാതന്ത്ര്യ സമര സ്‌നേനികളുടെ മക്കള്‍ പിന്നീട് എങ്ങനെ ജീവിക്കുന്നുവെന്ന വലിയ സന്ദേശവും സിനിമയിലൂടെ പറയുന്നുണ്ട്. ക്രൂരമായി ഉപദ്രവിക്കപ്പെട്ട ഒരു സേനാനിയൂടെ മകന്‍ അധോലോക സംഘത്തിലേക്ക് എത്തുന്നതും അതേ തുടര്‍ന്ന് ഉണ്ടാകുന്ന സംഭവ ബഹുലമായ കാര്യങ്ങളാണ് കബ്‌സ  പറയുന്നത്. കെ ജി എഫിന് ശേഷം പാന്‍ ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാക്കുന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്  ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച ഫൈറ്റ് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്‍. കൂടാതെ ഇന്ത്യന്‍ സിനിമയിലെ ശ്രദ്ധേയ  ഫൈറ്റ് മാസ്‌റ്റേഴ്‌സ് ആയ  രവി വര്‍മ്മ, വിജയ്, വിക്രം,റാം ലക്ഷ്മണ്‍, മോര്‍ തുടങ്ങിയവരും കബ്‌സയ്ക്ക് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നുണ്ട്.  മലയാള സിനിമ പുലിമുരുകന്റെ ആക്ഷന്‍ കൊറിയോഗ്രാഫി ഒരുക്കി കൊണ്ട് മലയാളികള്‍ക്കും സുപരിചിതനായ ഒരാളാണ് പീറ്റര്‍ ഹെയ്ന്‍. ചിത്രത്തിന്റെ ടീസറില്‍ തന്നെ തീ പാറുന്ന ആക്ഷന്‍ രംഗങ്ങള്‍ കണ്ട് ആവേശത്തിലാണ് പ്രേക്ഷകര്‍.

 

Latest News