ബൈജു സന്തോഷ്, സംയുക്ത മേനോന്‍, ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ, ഡെയിന്‍ ഡേവിസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബൂമറാംഗ് എന്ന ചിത്രത്തിന്റെ തീം സോംഗ് അവതരിപ്പിച്ചു. അടിയടിയടി ബൂമറാംഗ് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അജിത്ത് പെരുമ്പാവൂര്‍ ആണ്. സുബീര്‍ അലി ഖാന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സുബീറിനൊപ്പം സുരേഷ് ബാബു നാരായണനും ശരണ്യ നായരും ചേര്‍ന്നാണ്. ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ബൂമറാംഗ് ഈസി ഫ്‌ലൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജി മേടയില്‍, തൗഫീഖ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മനു സുധാകരന്‍ ആണ് സംവിധാനം. കൃഷ്!ണദാസ് പങ്കിയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. ടി കെ രാജീവ് കുമാര്‍ ചിത്രം ബര്‍മുഡയുടെയും തിരക്കഥ കൃഷ്ണദാസിന്റേത് ആയിരുന്നു. വിഷ്ണു നാരായണന്‍ നമ്പൂതിരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
എഡിറ്റിംഗ് അഖില്‍ എ ആര്‍, ഗാനരചന അജിത് പെരുമ്പാവൂര്‍, സംഗീതം പകര്‍ന്നിരിക്കുന്നത് സുബീര്‍ അലി ഖാന്‍, പശ്ചാത്തല സംഗീതം കെ പി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു ജെ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആന്റണി ഏലൂര്‍, കലാസംവിധാനം ബോബന്‍ കിഷോര്‍, മേക്കപ്പ് ഷാജി പുല്‍പ്പള്ളി, വസ്ത്രാലങ്കാരം ലിജി പ്രേമന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സഞ്ജയ് പാല്‍, സ്റ്റില്‍സ് പ്രേം ലാല്‍ പട്ടാഴി, അസ്സോസിയേറ്റ് ഡയറക്ടര്‍ വിന്‍സെന്റ് പനങ്കൂടന്‍, വിഷ്ണു ചന്ദ്രന്‍, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് ഗിരീഷ് ആറ്റിങ്ങല്‍, അഖിലന്‍, ആകാശ് അജിത്, നോബിന്‍ വര്‍ഗീസ്, മാര്‍ക്കറ്റിംങ് 1000 ആരോസ്. ചിത്രത്തില്‍ അഖില്‍ കവലയൂര്‍, ഹരികൃഷ്ണന്‍, മഞ്ജു സുഭാഷ്, സുബ്ബലക്ഷ്!മി, നിയ, അപര്‍ണ, നിമിഷ, ബേബി പാര്‍ത്ഥവി തുടങ്ങിയവരും കഥാപാത്രങ്ങളെഅവതരിപ്പിച്ചിരിക്കുന്നു. ഫെബ്രുവരി മൂന്നിന് ചിത്രം തിയറ്ററുകളില്‍ എത്തും.