Sorry, you need to enable JavaScript to visit this website.

പത്ത് ദിവസത്തെ ചികിത്സക്ക് 54 ലക്ഷം രൂപയുടെ ബില്‍; സ്വകാര്യ ആശുപത്രി വിവാദം

ഹൈദരാബാദ്- ഹൈദരാബാദില്‍ പത്ത് ദിവസത്തെ ചികിത്സക്ക് 54 ലക്ഷം രൂപയുടെ ബില്‍ നല്‍കിയ സംഭവം വിവാദത്തില്‍. സ്വകാര്യ ആശുപത്രി  രോഗികളില്‍ നിന്ന് അമിത തുക ഈടാക്കുന്ന മറ്റൊരു സംഭവമായാണ് ഇത് പ്രചരിപ്പിക്കുന്നത്.  
മജ്‌ലിസ് ബച്ചാവോ തെഹ്‌രീഖ് (എംബിടി) വക്താവ് അംജദുല്ലാ ഖാനാണ്   ഹൈദരാബാദിലെ ഒരു ആശുപത്രിയില്‍ 10 ദിവസത്തെ ചികിത്സയ്ക്കായി സയ്യിദ് റഹ്മത്തുദ്ദീന്‍ എന്ന രോഗിക്ക് 54 ലക്ഷം രൂപ നല്‍കിയ കാര്യം പുറത്തുവിട്ടത്.  
രോഗിയുടെ കുടുംബാംഗങ്ങള്‍ ഇതുവരെ 20 ലക്ഷം രൂപ നല്‍കിയതായും ഖാന്‍ വെളിപ്പെടുത്തി.
ആശുപത്രി 29 ലക്ഷം രൂപ കൂടി ആവശ്യപ്പെടുന്നുണ്ടെന്നും രോഗിയെ നിംസ് ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിക്കുന്നതായും ഖാന്‍ ട്വീറ്റ് ചെയ്തു.
കോര്‍പ്പറേറ്റ് ആശുപത്രികളുടെ കൊള്ള പരിശോധിക്കാന്‍ എന്തെങ്കിലും ഏജന്‍സി ഉണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.  
ഹൈദരാബാദിലെ സ്വകാര്യ ആശുപത്രികള്‍ കഴുത്തറുപ്പന്‍ ബില്‍ നല്‍കുന്നത് ഇത് ആദ്യമല്ല. കോവിഡ് ചികിത്സക്ക് പലര്‍ക്കും വന്‍തുകയുടെ ബില്ലുകളാണ് ലഭിച്ചത്.
കോവിഡ് ചികിത്സക്ക് അമിതമായി ഈടാക്കിയ തുക രോഗികള്‍ക്ക് തിരികെ നല്‍കാന്‍ 44 സ്വകാര്യ ആശുപത്രികളോട്  നേരത്തെ തെലങ്കാന പൊതുജനാരോഗ്യ വകുപ്പ്   ആവശ്യപ്പെട്ടിരുന്നു. എട്ട് ആശുപത്രികള്‍ ഏകദേശം ഒരു ലക്ഷം രൂപയോളം തിരികെ നല്‍കി.
2021 ജൂണ്‍ 22 വരെ 1,61,22,484 രൂപ രോഗികള്‍ക്ക് തിരികെ ലഭിച്ചുവെന്നാണ്  വിവരാവകാശ മറുപടിയില്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയത്.  
ഹൈദരാബാദിലെ സ്വകാര്യ ആശുപത്രികള്‍ സന്ദര്‍ശിക്കാന്‍ ആളുകള്‍ മടിക്കുകയാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News