പാലക്കാട്- എലപ്പുള്ളിയിലെ ആര്‍.എസ്.എസ് നേതാവായിരുന്ന സഞ്ജിത്ത് കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഒറ്റപ്പാലം അനങ്ങനടി കീഴൂര്‍ റോഡ് അബ്ദുല്‍ ത്വാഹിറിനെയാണ് പാലക്കാട് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചന, കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെ രക്ഷപ്പെടാന്‍ സഹായിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ആള്‍ ഒളിവിലായിരുന്നു. അബു ത്വാഹിര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)