ദുര്‍ഗ്- ഛത്തീസ്ഗഢ് ദുര്‍ഗ് മേഖലയില്‍ പരസ്പരം ആലിംഗനം ചെയ്തുകൊണ്ട് ബൈക്ക് ഓടിച്ച യുവാവും പെണ്‍കുട്ടിയും അറസ്റ്റില്‍. വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് സംഭവം പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. യുവാവ് ബൈക്ക് ഓടിക്കുമ്പോള്‍ പെണ്‍കുട്ടി യുവാവിന്റെ എതിര്‍വശത്തിരുന്ന് ആലിംഗനം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. അശ്രദ്ധമായി വാഹനമോടിക്കുകയും അശ്ലീലദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്യുന്ന ഇവരുടെ വീഡിയോ വൈറലായതോടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്തതായി പോലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ് പറഞ്ഞു.
യുവാവും പെണ്‍കുട്ടിയും സഞ്ചരിച്ച ബൈക്ക് യഥാര്‍ത്ഥത്തില്‍ മോഷ്ടിച്ച വാഹനമാണെന്നും ബൈക്കുമായി ബന്ധപ്പെട്ട രേഖകളൊന്നും കൈവശമില്ലെന്നും പോലീസ് കണ്ടെത്തി. ഇവര്‍ ഉപയോഗിച്ചിരുന്ന ബൈക്കിന് രജിസ്‌ട്രേഷന്‍ പ്ലേറ്റ് ഇല്ലായിരുന്നു. അന്വേഷണത്തില്‍ ബൈക്ക് ഒരു വര്‍ഷം മുമ്പ് ഒരു ഗ്രാമത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. ബൈക്കിന്റെ വിപണി വില 1.50 ലക്ഷം രൂപയാണെങ്കിലും 9,000 രൂപയ്ക്കാണ് പ്രതികള്‍ വാങ്ങിയത്. യാതൊരു രേഖകളുമില്ലാത്ത ബൈക്ക് പിടിച്ചെടുത്തതായും എസ്പി പല്ലവ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)