ഖമീസ് മുഷൈത്ത്-സന്ദര്‍ശക വിസയിലെത്തിയ പ്രവാസി കുടുംബത്തിന്റെ ബാഗ് കവര്‍ന്നു. മംഗളൂരു സ്വദേശിനിയുടെ ബാഗാണ് രണ്ടുപേര്‍ തട്ടിപ്പറിച്ച് രക്ഷപ്പെട്ടത്.
ഖമീസ് മുഷൈത്ത് ബലദിയ ഓഫീസിന് സമീപത്തെ പാര്‍ക്കില്‍ വിശ്രമിക്കുമ്പോഴായിരുന്നു സംഭവം. ബാഗില്‍ ഇരുപതിനായിരം ഇന്ത്യന്‍ രൂപയും സ്വര്‍ണ്ണവും വീട്ടമ്മയുടേയും രണ്ട് കുട്ടികളുടേതു മടക്കം മൂന്ന് പാസ്‌പോര്‍ട്ടുകളുമാണ് ഉണ്ടായിരുന്നത്.
തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫയര്‍ വിഭാഗം മെമ്പറും സോഷ്യല്‍ ഫോറം ചാരിറ്റി കണ്‍വീനറുമായ ഹനീഫ മഞ്ചേശ്വരം ഖമീസ് സൗത്ത് പോലീസില്‍ പരാതി നല്‍കി.
അന്വേഷണം നടന്നുകൊണ്ടിരിക്കെ ഖമീസ് ടൗണില്‍വെച്ച് പിടിച്ചുപറിക്കാരില്‍ ഒരാളെ തിരിച്ചറിഞ്ഞു. ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ബാഗും പാസ്‌പോര്‍ട്ടുകളും മറ്റൊരിടത്ത് നിന്ന് എടുത്തു നല്‍കി. മോഷ്ടാവിന്റെ മൊബൈല്‍ നമ്പര്‍ അടക്കം മനസ്സിലാക്കിയ ഹനീഫ മഞ്ചേശ്വരം ഈ നമ്പര്‍ സഹിതം വീണ്ടും മറ്റൊരു പരാതി കൂടി നല്‍കിയിരിക്കയാണ്. നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടടക്കമുള്ള രേഖകളും മറ്റും തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് കുടുംബം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)