കൊല്‍ക്കത്ത-ജോലി ലഭിക്കാത്ത വിഷമത്തില്‍ എയര്‍ ഹോസ്റ്റസ് ജീവനൊടുക്കി. കൊല്‍ക്കത്തയില്‍ 27കാരിയായ ദേബോപ്രിയ ബിശ്വാസാണ് നാലാം നിലയില്‍നിന്ന് ചാടി മരിച്ചത്. കൊല്‍ക്കത്തയിലെ പ്രഗതി മൈതാന്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മെട്രോപൊളിറ്റന്‍ കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലെ സഹോദരിയുടെ ഫ് ളാറ്റിലാണ് യുവതി താമസിച്ചിരുന്നത്. ശനിയാഴ്ച വൈകിട്ട് നാലോടെയാണ് ദേബോപ്രിയ താഴേക്ക് ചാടിയത്.
കെട്ടിടത്തിന് മുന്നിലെ റോഡിലേല്‍ വീണ് ഗുരുതരമായി പരിക്കേറ്റ ദേബോപ്രിയയെ ഉടന്‍ എസ്എസ്‌കെഎം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് വര്‍ഷമായി ജോലി ഇല്ലാത്ത വിഷമത്തിലായിരുന്നു യുവതിയെന്ന് പോലീസ് പറഞ്ഞു. ഏറെ നാളായി യുവതി വിഷാദവും മാനസിക പ്രശ്‌നങ്ങളും അനുഭവിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പോലീസിനോട് വെളിപ്പെടുത്തി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)