ന്യൂദല്‍ഹി-ഭാരത് ജോഡോ യാത്രയിലൂടെ ജനഹൃദയങ്ങളെ ആകര്‍ഷിച്ച് മുന്നേറുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ അനായാസമായി നേരിട്ടും ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര മന്ത്രിമാരും ചോദ്യങ്ങളെ ഭയപ്പെടുന്നുവെന്ന് ആരോപിക്കുന്ന അദ്ദേഹം തികച്ചും വ്യക്തപരമായ ചോദ്യങ്ങളും പ്രോത്സാഹിപ്പിക്കാതിരിക്കുന്നില്ല.
ട്രാവല്‍ ബ്ലോഗറും യു ട്യൂബറുമായ കമിയ ജാനിയോട് വ്യക്തിപരമായ ചോദ്യങ്ങള്‍ക്ക് കൂളായി മറുപടി നല്‍കുന്ന വീഡിയോ രാഹുല്‍ ഗാന്ധിയുടെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തു.
വിവഹത്തിനു പരിപാടിയില്ലേ ഉടനെ ഉണ്ടാകുമോ എന്ന ചോദ്യത്തിനാണ് രാഹുല്‍ കൃത്യമായി മറുപടി നല്‍കുന്നത്.
അതിനായി ചെക്ക് ലിസ്റ്റ് ഇല്ലെന്നും ബുദ്ധമതിയായ ഒരു പെണ്‍കുട്ടിയെ കിട്ടിയാല്‍ കല്യാണം കഴിക്കുമെന്നാണ് രാഹുല്‍ മറുപടി നല്‍കുന്നത്. രാഹുലിനെ കൂടുതല്‍ മനസ്സിലാക്കാന്‍ സഹായകമാകുന്ന നിരവധി ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഫണ്‍ ചാറ്റിലുള്ളത്.
രാഹുല്‍ ഗാന്ധിയുടെ വ്യക്തിത്വത്തെയും ഇടപെടലുകളെയും പ്രകീര്‍ത്തിച്ച് നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്.
.