ന്യൂദല്‍ഹി- യു.എ.ഇ പൗരനാണെന്നും അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനെന്ന് ദല്‍ഹിയിലെ ലീല പാലസ് ഹോട്ടല്‍ അധികൃതരെ കബളിപ്പിച്ചയാള്‍ അറസ്റ്റില്‍.
ലീല പാലസ് ഹോട്ടലില്‍ നാല് മാസത്തിലേറെ താമസിച്ചായിരുന്നു തട്ടിപ്പ്. ഹോട്ടലില്‍ മോഷണം നടത്തിയ കുറ്റം കൂടി ചുമത്തിയാണ് ഇയാളെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് 23 ലക്ഷം രൂപ കബളിപ്പിച്ച ഇയാള്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് വെള്ളി പാത്രങ്ങളും മദര്‍ ഓഫ് പേള്‍ ട്രേയും മോഷ്ടിച്ചു.
മുഹമ്മദ് ശരീഫ് (41) എന്നയാളാണ് അറസ്റ്റിലായത്. യുഎഇ പൗരനായ താന്‍ ചില ഔദ്യോഗിക ജോലികള്‍ക്കായി ഇന്ത്യയിലെത്തിയെന്നാണ് ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞിരുന്നത്. ജനുവരി 19 ന് കര്‍ണാടകയിലെ ദക്ഷിണ കന്നഡയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നു മുതല്‍ നവംബര്‍ 20 വരെ ഹോട്ടലില്‍ തങ്ങിയ ശരീഫ് 23 ലക്ഷം രൂപയിലധികം വരുന്ന ബില്ലുകള്‍ അടയ്ക്കാതെ മുങ്ങുകയായിരുന്നു. ആകെ ബില്ലായ 35 ലക്ഷം രൂപയില്‍ 11.5 ലക്ഷം രൂപ ആഡംബര ഹോട്ടലില്‍ നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യാജ ബിസിനസ് കാര്‍ഡ്, യുഎഇ റസിഡന്റ് കാര്‍ഡ്, മറ്റ് സര്‍ക്കാര്‍ രേഖകള്‍ എന്നിവ ഉപയോഗിച്ചാണ് ശരീഫ് ഹോട്ടലില്‍ താമസിച്ചതെന്നും എഫ്‌ഐആറില്‍ പരാമര്‍ശിക്കുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)