തിരുവനന്തപുരം- നോര്‍ക്ക റൂട്ട്‌സിന്റെ പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായുളള പരിശീലന പരിപാടി തിരുവനന്തപുരം ഗവണ്‍മെന്റ് നഴ്‌സിങ് കോളേജില്‍ നടന്നു. നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കുടിയേറ്റം കേവലം നിലനില്‍പ്പിന് വേണ്ടിയല്ല, മറിച്ച് ജീവിത വിജയത്തിന് വേണ്ടിയാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നഴ്‌സിങ്ങ് പ്രൊഫഷണലുകള്‍ക്ക് വിവിധ രാജ്യങ്ങളില്‍ നിലവിലുളള തൊഴില്‍ സാധ്യതകള്‍ സംബന്ധിച്ച് സി.ഇ.ഒ. വിശദീകരിച്ചു.
ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്യന്‍, അമേരിക്കന്‍ രാജ്യങ്ങളിലും മലയാളി നഴ്‌സിങ്ങ് പ്രൊഫഷണലുകള്‍ക്ക് പുതിയ സാധ്യതകള്‍ തുറക്കുന്നുണ്ടെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച നോര്‍ക്ക ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി അറിയിച്ചു. മലയാളി നഴ്‌സിങ്ങ് പ്രൊഫഷണലുകളുടെ കഠിനാദ്ധ്വാനവും, തൊഴില്‍ നൈപുണ്യവും, വിശ്വാസ്യതയുമാണ് കേരളീയരെ ഏവര്‍ക്കും സ്വീകാര്യരാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം ഗവണ്‍മെന്റ് നഴ്‌സിങ് കോളേജില്‍ രാവിലെ 10 ന് നടന്ന ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിന്‍സി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍ ലക്ഷ്മി എ..എസ് സ്വാഗതവും, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ റീച്ച് പ്രോഗ്രാമിന്റെ സംസ്ഥാന മേധാവി ഇന്ദു എസ് കുമാര്‍ നന്ദി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പൊതുനിയമവ്യവസ്ഥകള്‍, വിദേശ സംസ്‌കാരം, ജീവിതരീതികള്‍, തൊഴില്‍ നിയമങ്ങള്‍, വിസ സ്റ്റാമ്പിങ്, തൊഴില്‍ കുടിയേറ്റ നടപടികള്‍ എന്നിവയെല്ലാം പരിശീലനത്തിന്റെ വിഷയമായി . നോര്‍ക്ക റൂട്ട്‌സിന്റെ ക്ഷേമപദ്ധതികള്‍,സേവനങ്ങള്‍, എന്നിവയെക്കുറിച്ച് അവബോധം നല്‍കാനും പരിശീലനം സഹായകമാണ്.
വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാനുള്ള നടപടികളെപറ്റി വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കുന്ന രീതിയിലാണ് പ്രോഗ്രാം രൂപകല്‍പ്പന. അക്കാദമിക് യോഗ്യതകള്‍, സര്‍ട്ടിഫിക്കേഷനുകള്‍, യോഗ്യതാ പരീക്ഷകള്‍, ഭാഷാപരമായ ആവശ്യകതകള്‍, ആവശ്യമായ പൊതു രേഖകള്‍, തൊഴില്‍ സാധ്യതകള്‍, വിദേശത്തേക്ക് കുടിയേറുന്നതിന്റെ നേട്ടങ്ങള്‍ എന്നിവ പരിശീലനപരിപാടിയുടെ ഭാഗമായി വിശദീകരിച്ചു.
വിദേശ രാജ്യങ്ങളില്‍ തൊഴിലന്വേഷിക്കുന്നവര്‍ക്ക് നിയമപരവും സുരക്ഷിതമായ കുടിയേറ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും തൊഴില്‍ തട്ടിപ്പുകളെക്കുറിച്ച് അവബോധം നല്‍കുന്നതിനുമായാണ് നോര്‍ക്ക റൂട്ട്‌സ് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കേരള സ്‌റ്റേറ്റ് വിമന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഭാഗമായ റീച്ച് ഫിനിഷിംഗ് സ്‌കൂളിന്റെ പിന്തുണയോടെയാണ് പരിശീലനം.
കേരളത്തിലെ വിവിധ നഴ്‌സിംഗ് കോളേജുകളിലാണ് ആദ്യഘട്ടമെന്ന നിലയില്‍ പ്രീ ഡിപ്പാര്‍ചര്‍ ഓറിയന്റേഷന്‍ പരിപാടികള്‍ നിലവില്‍ ആരംഭിച്ചിട്ടുള്ളത്. ഇതുവരെ വിവിധ ജില്ലകളിലെ പത്തോളം നഴ്‌സിങ് കോളേജുകളില്‍ നോര്‍ക്ക റൂട്ട്‌സിന്റെ പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ റീച്ച് ഫിനിഷിംഗ് സ്‌കൂളിന്റെ പിന്തുണയോടെയാണ് പരിശീലനം.