Sorry, you need to enable JavaScript to visit this website.

കോട്ടയത്ത് അഞ്ച് പി.എഫ്.ഐ നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

കോട്ടയം - ജില്ലയില്‍ അഞ്ച് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് വകകള്‍ റവന്യു വിഭാഗം കണ്ടുകെട്ടി. ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശികളായ മാങ്കുഴയ്ക്കല്‍ മുജീബ്, പുതുപ്പറമ്പില്‍ ഷെഫീഖ്, വെള്ളൂപ്പറമ്പില്‍ റഷീദ് എന്നിവരുടെയും മുണ്ടക്കയം വേലനിലം സ്വദേശി പി.പി ഹാരീസ്, ചങ്ങനാശേരി പെരുന്ന ആളായില്‍ സാജിദ് എന്നിവരുടെയും സ്വത്തുവകകളാണ് റവന്യു വകുപ്പ്  കണ്ടുകെട്ടിയത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് നടത്തിയ ഹര്‍ത്താലില്‍ ആക്രമണം നടത്തിയ കേസിലെ പ്രതികളാണ് ഇവര്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജപ്തി നടപടി തുടരുകയാണ്

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ പേരില്‍ ജപ്തി നടപടി സ്വീകരിക്കാനുത്തരവിട്ട സര്‍ക്കാര്‍ ജപ്തി നടത്തിയത് നിരപരാധികളുടെ വീടുകളിലാണെന്ന് ആരോപണമുയർന്നു. ജപ്തി നടത്തിയതില്‍ മരിച്ചയാളുടെ വീടും ഉൾപ്പെടുന്നു. മലപ്പുറം ജില്ലയിലെ കോട്ടക്കലിലും മറ്റും നിരപരാധികളും മരണപ്പെട്ടവരുമായ ആളുകളുടെ വീടുകളിലാണ് റവന്യൂജീവനക്കാര്‍ ജപ്തിയുമായി ചെന്നത്. പലരും നിരോധിത സംഘടനയുമായി യാതൊരു ബന്ധവുമില്ലാത്തവരാണെന്ന് പറയുന്നു. കോട്ടക്കല്‍ പള്ളിയാലില്‍ ഇന്ത്യനൂര്‍ മുഹമ്മദിന്റെ മകന്‍ അലവി മരിച്ചിട്ട് 15 വര്‍ഷമായി.

ഹൈക്കോടതി ഉത്തരവിനെതുടര്‍ന്നാണ് സര്‍ക്കാര്‍ റവന്യൂ റിക്കവറി നടപടി ആരംഭിച്ചത്. സെപ്തംബറില്‍ നടന്ന ഹര്ത്താലില്‍ ആക്രമണം മൂലം നഷ്ടം നേരിട്ടതിനാണ് ജപ്തികള്‍. പൊതുഖജനാവിന് നഷ്ടം നേരിട്ടതിന് ജപ്തി നടത്തണമെന്നാണ് ഉത്തരവ്. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച അഞ്ചുമണിക്കകം ജപ്തി നടത്തണമെന്നാണ് ജില്ലാ കലക്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.  5.2 കോടിയുടെ നഷ്ടമാണ് കണക്കാക്കിയിരുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍.ഐ.എ റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താലും വ്യാപകഅക്രമവും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News