Sorry, you need to enable JavaScript to visit this website.

പത്തനംതിട്ട നഗരത്തില്‍ വന്‍ തീപ്പിടുത്തം, നിരവധി കടകള്‍ കത്തി

പത്തനംതിട്ട- പത്തനംതിട്ട നഗരത്തില്‍ വന്‍ തീപ്പിടുത്തം. നഗരമധ്യത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് തീപിടിച്ചു. നഗര മധ്യത്തിലെ നമ്പര്‍ വണ്‍ ചിപ്‌സ് കട എന്ന കടയ്ക്കാണ് ആദ്യം തീ പടര്‍ന്ന് പിടിച്ചത്. പിന്നീട് സമീപത്തെ എ വണ്‍ ബേക്കറി, മൊബൈല്‍ ഷോപ്പ്, ചെരുപ്പ് കട എന്നിവിടങ്ങളിലേക്കും തീ പടര്‍ന്നു.
അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ തീ അണക്കാനുള്ള ശ്രമം നടത്തുന്നതിനിടെ കടകളില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് കുറ്റികള്‍ പൊട്ടിത്തെറിച്ചതോടെ തീ കൂടുതല്‍ പടര്‍ന്നു. തുടര്‍ന്ന് കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെ സ്ഥലത്തേക്ക് എത്തിച്ച് തീ അണക്കാനുള്ള ശ്രമം തുടര്‍ന്നു.

 

Latest News