Sorry, you need to enable JavaScript to visit this website.

കുടുംബ കോടതിയില്‍ ഭാര്യ പരാതി നല്‍കിയ വൈരാഗ്യത്തില്‍ ഭാര്യാ പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

കോഴിക്കോട്- കുടുംബ കോടതിയില്‍ ഭാര്യ പരാതി നല്‍കിയതില്‍ പ്രകോപിതനായി ഭാര്യാ പിതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ബേപ്പൂര്‍ ഒക്രതാളി ക്ഷേത്രത്തിനടുത്ത് കൊങ്ങാല്‍രത്ത് ഹൗസില്‍ കെ. അജിത്ത് കുമാര്‍ (41) ആണ് പോലീസ് പിടിയിലായത്. 

ഭാര്യയുടെ പരാതിയില്‍ പ്രകോപിതനായ അജിത് കുമാര്‍ ജനുവരി 13ന് വൈകിട്ട് ഭാര്യയുടെ വീട്ടിലെത്തി തന്നെ വലിച്ചിഴച്ച് മര്‍ദ്ദിച്ചുവെന്നാണ് ഭാര്യാ പിതാവ് പരാതിയില്‍ പറയുന്നത്. അജിത് കുമാര്‍ തന്റെ നാഭിയ്ക്ക് തൊഴിച്ചെന്നും പട്ടിക കൊണ്ട് അടിച്ചെന്നും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Latest News