തൃശൂര്‍- ലഹരിക്കടിമപ്പെട്ട യുവാവ് ആംബുലന്‍സ് ഡ്രൈവറുടെ കൈവിരല്‍ കടിച്ചു മുറിച്ചു. വനിതാ എസ്. ഐ ഉള്‍പ്പെടെ ചീത്തവിളിക്കുകയും ചെയ്തു.
പൊലീസ് സ്റ്റേഷനില്‍ വനിതാ എസ്. ഐയെ ഉള്‍പ്പെടെ ചീത്ത വിളിച്ച് തലപ്പലി സ്വദേശി നിവിന്‍ (30) തൃശൂര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ പരാക്രമം കാണിക്കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് ആംബുലന്‍സ് പോലീസ് സ്‌റ്റേഷനിലെത്തിയത്.
യുവാവിനെ പിടികൂടി ആംബുലന്‍സില്‍ കയറ്റുന്നതിനിടയില്‍ ഡ്രൈവറുടെ വിരല്‍ കടിച്ചു മുറിക്കുകയായിരുന്നു. പരുക്കേറ്റ ഡ്രൈവറെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.