Sorry, you need to enable JavaScript to visit this website.

ഹൃദയം തകര്‍ന്നു, ഇങ്ങനെ നോവിക്കരുതെന്ന് നടി പ്രിയങ്ക ചോപ്ര

മുംബൈ- റെഡി മെയ്ഡ് കുട്ടിയെ വാങ്ങിയെന്ന് വിമര്‍ശിക്കുന്നവരോട് ഹൃദയം തകര്‍ക്കുന്ന രീതിയില്‍ ഇങ്ങനെ കുറ്റപ്പെടുത്തരുതെന്ന് അഭ്യര്‍ഥിച്ച് നടി പ്രിയങ്ക ചോപ്ര.
നടിയും മകള്‍ മാലതി മേരി ചോപ്ര ജോനസും ഈയിടെ ഒരു മാഗസിന്റെ കവര്‍ ചിത്രമായിരുന്നു. കുഞ്ഞിനുവേണ്ടി വാടക ഗര്‍ഭധാരണം സ്വീകരിച്ചതിനെ കുറിച്ച് ആളുകളുടെ പ്രതികരണം ആരാഞ്ഞപ്പോഴാണ് വലിയ കടുപ്പമായിപ്പോയെന്ന് അവര്‍ വ്യക്തമാക്കിയത്. ഗര്‍ഭം പുറംകരാര്‍ നല്‍കി, ഗര്‍ഭപാത്രം വാടകക്കെടുത്തു, റെഡ് മെയ്ഡ് കുട്ടിയെ വാങ്ങി എന്നിങ്ങനെയായിരുന്നു ആളുകളുടെ വിമര്‍നങ്ങളെന്ന് പ്രിയങ്ക ചോപ്ര പറഞ്ഞു.
എന്നെ കുറിച്ച് എന്തും പറഞ്ഞോളൂ, എന്റെ കുഞ്ഞിനെ കുറിച്ച് ഇങ്ങനെയൊക്കെ പറയണോ. അവളെ വെറുതെ വിട്ടുകൂടേ- താരം ചോദിച്ചു.
നിങ്ങള്‍ ഇടപെടുന്നത് എന്റെ ജീവിതത്തില്‍ മാത്രമല്ല, നിരപരാധിയായ ഒരു കഞ്ഞിന്റെ ജീവിതത്തില്‍ കൂടിയാണെന്ന് ഓര്‍ക്കണമെന്നും ഇത്തരം വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും പ്രിയങ്ക അഭ്യര്‍ഥിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News