ജിദ്ദ- കൊല്ലം ശൂരനാട് തെക്ക് പതാരം പുളിവേലില്‍ പടീറ്റത്തില്‍ ബഷീര്‍ (59) സൗദി അറേബ്യയിലെ തായിഫില്‍ നിര്യാതനായി. സ്‌പോണ്‍സറും ബഷീറിന്റെ സുഹൃത്തുക്കളും വിളിച്ചിട്ട് ഫോണ്‍ എടുക്കാഞ്ഞതിനെ തുടര്‍ന്ന് താമസസ്ഥലത്ത് അന്വഷിച്ച് എത്തിയപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം തായിഫ് കിങ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
25 വര്‍ഷമായി തായിഫില്‍ ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: ലൈല ബീവി. മൂന്ന് മക്കളുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)