ബിഷ-സാമൂഹ്യ പ്രവര്‍ത്തകനും ഒഐസിസി ബിഷ രക്ഷാധികാരിയുമായിരുന്ന തിരുവനന്തപുരം വെമ്പായം സ്വദേശി സുനില്‍ കുമാര്‍ എന്ന ഗോപി ഹൃദയാഘാത്തെ തുടര്‍ന്ന് നാട്ടില്‍ നിര്യാതനായി.
ഇരുപത് വര്‍ഷമായി ബിഷയില്‍ കെട്ടിട നിര്‍മ്മാണ തൊഴില്‍ ചെയ്തു വരികയായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് നാട്ടില്‍ പോയെങ്കിലും മാസങ്ങള്‍ക്ക് മുന്‍പ് പുതിയ വിസയില്‍ തിരിച്ചെത്തുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് താമസ സ്ഥലത്ത് വച്ച് ശ്വാസതടസ്സം അനുഭവപ്പെട്ടതിനേതുടര്‍ന്ന് ബിഷ കിംഗ് അബ്ദുല്ല ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെങ്കിലും തുടര്‍ ചികിത്സയ്ക്ക് വേണ്ടി നാട്ടില്‍ പോയതായിരുന്നു. വീട്ടില്‍ നിന്ന് ആശുപത്രിയിലേയ്ക്കുള്ള യാത്രാമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: ശാമിനി. മക്കള്‍: ആകാശ്,ഗൗരി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)