റിയാദ് - സൗദിയിലും യു.എ.ഇയിലും ഈ വര്‍ഷം സെയില്‍സ് മേഖലയില്‍ തൊഴിലവസരങ്ങള്‍ വലിയ തോതില്‍ വര്‍ധിക്കുമെന്ന് ലിങ്കഡ്ഇന്‍ കോര്‍പറേഷന്‍ റിപ്പോര്‍ട്ട്. സെയില്‍സ് മേഖലക്കു പുറമെ, ടെക്‌നോളജി, പരിസ്ഥിതി, മാനവശേഷി മേഖലകളിലും തൊഴിലവസരങ്ങള്‍ വലിയ തോതില്‍ വര്‍ധിക്കും. പ്രോഗ്രാമര്‍, സെയില്‍സ്മാന്‍, പരിസ്ഥിതി മാനേജര്‍, ഹ്യൂമന്‍ റിസോഴ്‌സ് ഓപ്പറേഷന്‍സ് സ്‌പെഷ്യലിസ്റ്റ് എന്നീ തൊഴിലുകളില്‍ വലിയ വളര്‍ച്ചയുണ്ടാകും. സാങ്കേതിക മേഖലയില്‍ തൊഴിലവസരങ്ങളിലെ വര്‍ധന സൗദിയിലും യു.എ.ഇയിലും ദൃശ്യമായ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ തോതും ഡാറ്റയിലും ഓട്ടോമേഷനിലും വര്‍ധിച്ചവരുന്ന താല്‍പര്യവും പ്രതിഫലിപ്പിക്കുന്നു.
സൗദിയില്‍ ഏറ്റവും വളര്‍ച്ച രേഖപ്പെടുത്തുന്ന പത്തു തൊഴിലുകളില്‍ നാലെണ്ണവും സൈബര്‍ സെക്യൂരിറ്റി, ഡാറ്റ അനലിസിസ്, പ്രോഗ്രാം ഡെവലപ്‌മെന്റ് എന്നീ മേഖലകളിലായിരിക്കും. യു.എ.ഇയില്‍ ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തുന്ന പത്തു പ്രധാന തൊഴിലുകളില്‍ മൂന്നെണ്ണം പ്രോഗ്രാം ഡെവലപ്‌മെന്റ് മേഖലയിലായിരിക്കും.
പരിസ്ഥിതി മാനേജര്‍, ഹ്യൂമന്‍ റിസോഴ്‌സ് ഓപ്പറേഷന്‍സ് സ്‌പെഷ്യലിസ്റ്റ്, പ്രോഗ്രാമര്‍, സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്റര്‍ അനലിസ്റ്റ്, സൈബര്‍ സെക്യൂരിറ്റി മാനേജര്‍, ഡെന്റല്‍ അസിസ്റ്റന്റ്, ഡാറ്റ സയന്റിസ്റ്റ്, കോണ്‍ട്രാക്ട് സ്‌പെഷ്യലിസ്റ്റ്, സെക്യൂരിറ്റി ഗാര്‍ഡ്, ടാലന്റ് റിക്രൂട്ട്‌മെന്റ് സ്‌പെഷ്യലിസ്റ്റ് എന്നീ തൊഴിലുകളിലാണ് സൗദിയില്‍ ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തുക. സെയില്‍സ്മാന്‍, ഫയല്‍ ഡെലിഗേറ്റ്, പ്രോഗ്രാമര്‍, ടെലിസെയില്‍സ് സ്‌പെഷ്യലിസ്റ്റ്, റിയല്‍ എസ്റ്റേറ്റ് ഏജന്റ്, സ്ട്രിംഗ് ഡാറ്റ ഡെവലപ്പര്‍, മെക്കാനിക്കല്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍, ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റ്, കസ്റ്റമര്‍ സക്‌സസ് മാനേജര്‍ എന്നീ തൊഴില്‍ മേഖലകളില്‍ യു.എ.ഇയിലും വലിയ വളര്‍ച്ച രേഖപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)