Sorry, you need to enable JavaScript to visit this website.

ഊമയും ബധിരയുമായ ഭാര്യയെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമം; മധ്യവയസ്‌ക്കന്‍ പിടിയില്‍

കൊല്ലം-ഊമയും ബധിരയുമായ ഭാര്യയെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍. പൂതക്കുളം മാവിള പുത്തന്‍വീട്ടില്‍ മാധവന്‍ ജയചന്ദ്രന്‍(52) ആണ് പരവൂര്‍ പോലീസിന്റെ പിടിയിലായത്. ഭാര്യയുടെ സ്വര്‍ണാഭരണങ്ങളും പണവും വിറ്റ് നശിപ്പിച്ച മദ്യപനായ പ്രതി കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭാര്യയെ സ്ഥിരമായി മര്‍ദിക്കുമായിരുന്നു. 17 ന് സമാന രീതിയില്‍ ഇയാള്‍ ഭാര്യയുമായി വഴക്കുണ്ടാക്കുകയും, തുടര്‍ന്ന് നിരവധി തവണ ഭാര്യയുടെ തല ഭിത്തിയില്‍ ശക്തിയായി ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യ്തു. ഭാര്യാ സഹോദരി പ്രതിക്കെതിരെ പരവൂര്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ശാരീരിക വൈകല്യം അനുഭവിക്കുന്നവര്‍ക്കെതിരെയുള്ള കൈയ്യേറ്റത്തിനും കൊലപാതക ശ്രമത്തിനും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യ്ത് ആറസ്റ്റ് ചെയ്യുകയായിരുന്നു. ചാത്തന്നൂര്‍ എ.സി.പി ബി ഗോപകുമാറിന്റെ
നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ നിസാര്‍, എസ്.ഐമാരായ നിതിന്‍ നളന്‍, നിസാം, എ.എസ്.ഐമാരായ രമേശന്‍, ജോയ്, സി.പി.ഓമാരായ സതീഷ്, അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News