Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ കാതലായ ഭേദഗതികള്‍; വിശദവിവരങ്ങള്‍

റിയാദ്- വാഹന ഇന്‍ഷുറന്‍സ് പോളിസിയില്‍ കാതലായ ഭേദഗതികള്‍ വരുത്തി. വാഹനങ്ങള്‍ക്കുള്ള ഏകീകൃത നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പോളിസി (തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്) പരിരക്ഷയില്‍ വാഹനങ്ങള്‍ റിപ്പയര്‍ ചെയ്ത് നല്‍കുന്ന ഓപ്ഷനും ഉള്‍പ്പെടുത്തി ഏകീകൃത പോളിസിയില്‍ കേന്ദ്ര ബാങ്കാണ് ഭേദഗതികള്‍ വരുത്തിയത്.
ഇന്‍ഷുറന്‍സ് മേഖല വികസിപ്പിക്കാനും ഇന്‍ഷുറന്‍സ് കവറേജ് ഗുണഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും, സഹകരണ ഇന്‍ഷുറന്‍സ് കമ്പനി നിയന്ത്രണ നിയമ പ്രകാരം നല്‍കപ്പെട്ടിട്ടുള്ള അധികാരങ്ങള്‍ സംരക്ഷിക്കാനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഏകീകൃത ഇന്‍ഷുറന്‍സ് പോളിസിയിലെ ഏതാനും വകുപ്പുകളില്‍ കേന്ദ്ര ബാങ്ക് ഭേദഗതികള്‍ വരുത്തിയത്.
ഇന്‍ഷുറന്‍സ് മേഖലയിലെ പുതിയ സംഭവവികാസങ്ങള്‍ക്ക് അനുസൃതമായി ഏകീകൃത പോളിസിയിലെ ചില അനുബന്ധങ്ങളും നിര്‍വചനങ്ങളും ഭേദഗതി ചെയ്തിട്ടുണ്ട്.
വാഹനാപകടങ്ങളില്‍ സംഭവിക്കുന്ന കേടുപാടുകള്‍ക്ക് പണമായി നഷ്ടപരിഹാരം നല്‍കുന്നതിനു പകരം വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യാനുള്ള ഓപ്ഷനും ഭേദഗതിയിലൂടെ പോളിസിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാഹനാപകട നഷ്ടപരിഹാര ക്ലെയിമുകള്‍ തീര്‍പ്പാക്കാനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കാനും വികസിപ്പിക്കാനും ഇന്‍ഷുര്‍ ചെയ്തവരുടെയും ഇന്‍ഷുറന്‍സ് പരിരക്ഷ ഗുണഭോക്താക്കളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനുമുള്ള സൗദി സെന്‍ട്രല്‍ ബാങ്കിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഏകീകൃത നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പോളിസിയില്‍ ഭേദഗതികള്‍ വരുത്തിയിരിക്കുന്നത്.
തേഡ് പാര്‍ട്ടിയുടെ വാഹനം റിപ്പയര്‍ ചെയ്ത് നല്‍കാനുള്ള ഓപ്ഷന്‍ വാഗ്ദാനം ചെയ്‌തോ നഷ്ടപരിഹാര തുക തേഡ് പാര്‍ട്ടിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്‌തോ ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം തീര്‍പ്പാക്കണമെന്ന് ഇന്‍ഷുറന്‍സ് പോളിസിയിലെ ഏഴാം വകുപ്പില്‍ വരുത്തിയ ഭേദഗതി അനുശാസിക്കുന്നു. വാഹനം റിപ്പയര്‍ ചെയ്യുന്ന ഓപ്ഷന്‍ പ്രകാരമാണ് ക്ലെയിം തീര്‍പ്പാക്കുന്നതെങ്കില്‍ വ്യക്തികളുടെ വാഹനങ്ങള്‍ പരമാവധി 15 പ്രവൃത്തി ദിവസത്തിനകവും കമ്പനികളുടെയും സ്ഥാപനങ്ങളുടെയും വാഹനങ്ങള്‍ പരമാവധി 45 ദിവസത്തിനകവും റിപ്പയര്‍ ചെയ്ത് നല്‍കണമെന്ന് ഭേദഗതി പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News