നോയിഡ- കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കഴുത്ത്ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കോണ്‍ക്രീറ്റ് ചെയ്ത് മൂടിയ സംഭവത്തില്‍ യുവതി പിടിയില്‍. പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. കാമുകനെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഒരാളെ കുടി പിടികൂടാനുണ്ടെന്നും അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. വീടു പണിക്കുവന്ന ഹര്‍പാല്‍ എന്നയാളുടെ സഹായത്തോടെയാണ് യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്.
ജനുവരി രണ്ടിനാണ് കൊലപാതകം നടന്നത്. സതീഷ് എന്നായാളാണ് കൊല്ലപ്പെട്ടത്. ഇയാളെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു അന്വേഷണം.
രണ്ടുവര്‍ഷം മുന്‍പാണ് ഭാര്യനീതുവിനും അഞ്ചുവയസുള്ള കുഞ്ഞിനുമൊപ്പം സതീഷ് നോയിഡയില്‍നിന്ന് ബുലന്ദ്ഷഹറിലെത്തിയത്. ഇവിടെ ഒരു വീട് നിര്‍മ്മിച്ച് വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. കേസിലെ പ്രതിയായ ഹര്‍പാലിനെ വീട് പണിക്കായി ഇയാള്‍ കൂടെക്കൂട്ടിയിരുന്നു. അതിനിടെ ഹര്‍പാല്‍ യുവതിയുമായി അടുപ്പത്തിലായെന്നും പോലീസ് പറഞ്ഞു.
പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയ ശേഷം കഴുഞ്ഞ് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കില്‍ മൂടിയ ശേഷം കോണ്‍ക്രീറ്റ് ചെയ്തുവെന്നും അഡീഷണല്‍ ഡിസിപി വിശാല്‍ പാണ്ഡെ പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളെ തുടര്‍ന്ന് സെപ്റ്റിക് ടാങ്കില്‍ മൃതദേഹം കണ്ടെത്തിയതായും പോലീസ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)