കോട്ടയം-ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്‌സ് രശ്മി രാജ് (33) മരിച്ച സംഭവത്തില്‍ സംക്രാന്തിയിലെ കുഴിമന്തി ഹോട്ടലായ പാര്‍ക്ക് മലബാര്‍ ഹോട്ടല്‍ ഉടമ അറസ്റ്റിലായി. കാസര്‍കോട് കോയിപ്പടി കോടിയമ്മ ലത്തീഫ് (37) ആണ് അറസ്റ്റിലായത് ഹോട്ടലിലെ പാചകക്കാരന്‍ സിറാജുദ്ദീന്‍ നേരത്തേ അറസ്റ്റിലായിരുന്നു.
സംഭവത്തിനു പിന്നാലെ, ഒളിവില്‍ പോയ ഹോട്ടല്‍ ഉടമയ്ക്കുവേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തിരച്ചില്‍ നടത്തി വരികയായിരുന്നു. തുകര്‍ണാടകയിലെ ബംഗളൂരുവിന് അടുത്ത് കമ്മനഹള്ളിയില്‍നിന്നാണ് ലത്തീഫിനെ പിടികൂടിയത്. ഗാന്ധിനഗര്‍ സ്‌റ്റേഷന്‍ എസ്എച്ച്ഒ കെ.ഷിജി, എസ്‌ഐ എം.സി.പവനന്‍, സിപിഒമാരായ പ്രവിനോ, സുനില്‍, വിജയലാല്‍, രാഗേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഹോട്ടലില്‍നിന്ന് ഡിസംബര്‍ 29ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നാണ് രശ്മി രാജിന് ഭക്ഷ്യവിഷ ബാധയുണ്ടായത്. ഭക്ഷണം കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഛര്‍ദിയും തുടര്‍ന്ന് വയറിളക്കവും അനുഭവപ്പെട്ടു. ജനുവരി രണ്ടിന് രാത്രി ഏഴിനായിരുന്നു മരണം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)