ന്യൂദല്‍ഹി- മരണമടഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഭാര്യ ദത്തെടുത്തു വളര്‍ത്തിയ പുത്രന് കുടുംബം എന്ന നിലയിലുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായി നേരിട്ട് ആശ്രയത്വം ഇല്ലാതിരുന്നു എന്നതിനാല്‍ ദത്തുപുത്രനെ കുടുംബം എന്ന നിര്‍വചനത്തില്‍ ഉള്‍ക്കൊള്ളിക്കാനാകില്ലെന്നാണ് ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്ന എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കിയത്.
കോടതിക്കു മുന്നിലെത്തിയ കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ശ്രീധര്‍ ചിമുര്‍ക്കറുടെ ഭാര്യയും ദത്തുപുത്രനുമായിരുന്നു ഹരജിക്കാര്‍. ദത്തുപുത്രന്‍ എന്ന നിലയില്‍ കുടുംബ പെന്‍ഷന്‍ നിഷേധിച്ചതിനെതിരേയായിരുന്നു പരാതി. എന്നാല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മരണശേഷം കേന്ദ്ര സിവില്‍ സര്‍വീസ് ചട്ടം 54(14) (ബി) അനുസരിച്ച് ദത്തുപുത്രന്‍ പെന്‍ഷന് അര്‍ഹനല്ല എന്നാണ്കോടതി വ്യക്തമാക്കിയത്. നേരത്തെ ഇയാളുടെ പരാതി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഇയാളുടെ പരാതി പരിഗണിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശിച്ചിരുന്നു. ഹിന്ദു ദത്തെടുക്കല്‍ നിയമപ്രകാരം വിധവയായ സ്ത്രീക്ക് മകനെയോ മകളെയോ മരിച്ചു പോയ ഭര്‍ത്താവിന് ആഗ്രഹമില്ലായിരുന്നു എങ്കില്‍കൂടി ദത്തെടുക്കാം. അതിനാല്‍ ദത്തു പുത്രന് ആനൂകൂല്യത്തിന് അവകാശമുണ്ടെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. തുടര്‍ന്നാണ് രാം ശ്രീധര്‍ ചിമുര്‍ക്കര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)