അബുദാബി- യു.എ.ഇയിലെ ചെറുകിട സ്ഥാപനങ്ങളില്‍ സ്വദേശിവല്‍ക്കരണം നടത്തില്ല. സ്വതന്ത്ര വ്യാപാര മേഖലയില്‍ (ഫ്രീസോണ്‍) പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും ഇളവുണ്ട്. നിലവില്‍ 50 ജീവനക്കാരില്‍ കൂടുതലുള്ള സ്ഥാപനങ്ങളിലെ വിദഗ്ധ തസ്തികകളില്‍ വര്‍ഷത്തില്‍ 2 ശതമാനം വീതം സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്നാണ് നിയമം.
2022ല്‍ തുടങ്ങിയ നാസിഫ് പദ്ധതി 2026 ആകുമ്പോഴേക്കും 10% ആക്കി വര്‍ധിപ്പിക്കും. ഈ പദ്ധതിയില്‍ 49 ജീവനക്കാരില്‍ താഴെയുള്ള കമ്പനികളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം വ്യക്തമാക്കി. നാഫിസ് പദ്ധതിയുടെ ആദ്യഘട്ടം വിജയകരമാണ്. പുതുതായി ജോലിക്കു ചേര്‍ന്ന 28,700 പേര്‍ ഉള്‍പ്പെടെ സ്വകാര്യ മേഖലയില്‍ അര ലക്ഷത്തിലേറെ സ്വദേശികള്‍ ജോലി ചെയ്തുവരുന്നു.
ഫ്രീസോണില്‍ നിബന്ധനയില്ലെങ്കിലും നിലവില്‍ 1600 സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്. കൂടുതല്‍ പേര്‍ക്കു ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ കമ്പനികള്‍ രംഗത്തെത്തിയതായി ഇമാറാത്തി ടാലന്റ് കോംപെറ്റിറ്റീവ്‌നസ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഗാനം അല്‍ മസ്‌റൂഇ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)