ജിദ്ദ - നുഴഞ്ഞുകയറ്റക്കാരായ പത്തു പേര്‍ക്ക് യാത്രാ സൗകര്യം നല്കിയ സൗദി പൗരനെ മക്ക പ്രവിശ്യയില്‍ പെട്ട ഖുന്ഫുദയില് വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. നാലു എത്യോപ്യക്കാരെയും നാലു സോമാലിയക്കാരെയും രണ്ടു യെമനികളെയുമാണ് സൗദി പൗരന് വാഹനത്തില്‍ കടത്താന്‍ ശ്രമിച്ചത്.
നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് നാടുകടത്താന്‍ നുഴഞ്ഞുകയറ്റക്കാരെ ബന്ധപ്പെട്ട വകുപ്പിനും വിചാരണ ചെയ്ത് ശിക്ഷിക്കാന്‍ സൗദി പൗരനെ പബ്ലിക് പ്രോസിക്യൂഷനും കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)