കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ തെരുവിലായ കുടുംബത്തിന് വീടൊരുക്കി കാരന്തൂര്‍ മര്‍കസിന്റെ സാന്ത്വന സ്പര്‍ശം. അഞ്ചു മക്കളെയും കൊണ്ട് തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന കുടുംബത്തെ ബംഗാള്‍ മര്‍കസ് ത്വൈബ ഗാര്‍ഡന്‍ ഏറ്റടുക്കുകയായിരുന്നു.
നിരവധി കുടുംബങ്ങള്‍ക്ക് ത്വൈബ ഡ്രീംഹോം പദ്ധതിയിലൂടെ വീടെന്ന സ്വപ്നം പൂവണിഞ്ഞിട്ടുണ്ട്. 33ാമത്തെ ഡ്രീം ഹോമിന്റെ താക്കോല്‍ ദാനം മര്‍കസ് കേന്ദ്ര കമ്മറ്റി അംഗവും എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷനുമായ സയ്യിദ് തുറാബ് അസ്സഖാഫി, ബംഗാള്‍ മര്‍കസ് ഡയറക്ടര്‍ സുഹൈറുദ്ധീന്‍ നൂറാനി, ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ ചിവാംഗ് തമന്‍ഗ് എന്നിവരുടെ സാന്നിധ്യത്തില്‍ കുടുംബത്തിന് കൈമാറി.
Read More