ജിദ്ദ- പനി ബാധിച്ചതിനെ തുടര്‍ന്ന് മരിച്ച എട്ടു വയസ്സുകാരി റിസ ഖദീജയുടെ മൃതദേഹം ജിദ്ദയില്‍ ഖബറടക്കി. ജിദ്ദ ഇന്റര്‍നാണഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി ആയിരുന്ന റിസ മലപ്പുറം കൂട്ടിലങ്ങാടി വള്ളിക്കപ്പറ്റ പൂഴിക്കുന്ന് സ്വദേശി കളത്തിങ്ങല്‍ യൂനുസ് അലി, നിഷ്മ ദമ്പതികളുടെ മകളാണ്.
പനി ബാധിച്ച് ചികിത്സയിലിരിക്കേയാണ് ഞായറാഴ്ച മരിച്ചത്. ഇന്ത്യന്‍ സ്‌കൂളില്‍ മൂന്നാം ക്ലാസിലാണ് പഠിച്ചിരുന്നത്. പനിയും ഛര്‍ദിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചിരുന്നത്. സ്‌കാനിംഗില്‍ തല്ലച്ചോറില്‍ രക്തസ്രാവം കണ്ടെത്തിയിരുന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് ചികിത്സ തുടരുന്നതിനിടെ ആയിരുന്നു മരണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ഫൈസലിയ്യ മഖ്ബറയിലാണ് മറവ് ചെയ്തത്. ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് സഹായത്തിനായി രംഗത്തുണ്ടായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)