Sorry, you need to enable JavaScript to visit this website.

അറുപതുകാരന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ വീടിനുപുറത്തെ ഷെഡില്‍

പാലക്കാട് - മണ്ണാര്‍ക്കാട്ട് മധ്യവയസ്‌കനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് ചന്തപ്പടി പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ വാടകയ്ക്കു താമസിക്കുന്ന അബ്ദുല്ലയെ (60) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട് വേലൂര്‍ കാട്ട്പാഡി സ്വദേശിയാണ്.
ഞായറാഴ്ച രാവിലെ എട്ടിനും 12നും ഇടയ്ക്കാണ് സംഭവമെന്നു കരുതുന്നു. ക്വാര്‍ട്ടേഴ്‌സിനു പുറത്തെ ഷെഡിലാണ്  കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. കഴുത്തറുക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും സമീപത്തുനിന്ന് കണ്ടെത്തി. സംഭവസമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. സ്വയം കഴുത്തറുത്തതാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഭാര്യ: മറിയ, മക്കള്‍: അജ്മല്‍, അന്‍ഷ.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News