റിയാദ് - പണം വെളുപ്പിക്കല്‍ കേസില്‍ കുറ്റക്കാരായ രണ്ടു അറബ് വംശജരെ കോടതി ആറു വര്‍ഷം തടവിന് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. കുറ്റകൃത്യങ്ങളിലൂടെയും നിയമ ലംഘനങ്ങളിലൂടെയും സമ്പാദിച്ചതാണെന്ന് അറിഞ്ഞുകൊണ്ട് ഭീമമായ തുക ശേഖരിച്ച് മറ്റുള്ളവര്‍ വഴി വിദേശത്തേക്ക് കടത്തുകയാണ് ഇരുവരും ചെയ്തത്. പ്രതികള്‍ക്ക് കോടതി രണ്ടു ലക്ഷം റിയാല്‍ പിഴ ചുമത്തിയിട്ടുമുണ്ട്.
അറസ്റ്റിലാകുമ്പോള്‍ പ്രതികളുടെ പക്കല്‍ കണ്ടെത്തിയ 33,50,000 ലേറെ റിയാലും വിദേശ കറന്‍സി ശേഖരവും പണം വെളുപ്പിക്കല്‍ ഇടപാടുകളിലൂടെ സമ്പാദിച്ച പണവും കണ്ടുകെട്ടാനും വിധിയുണ്ട്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരെയും സൗദിയില്‍ നിന്ന് നാടുകടത്താനും പുതിയ വിസകളില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്താനും കോടതി ഉത്തരവിട്ടതായി പബ്ലിക് പ്രോസിക്യൂഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)