മലപ്പുറം- പറമ്പില്‍നിന്ന് പേരക്ക് മോഷ്ടിച്ചെന്നാരോപിച്ച് മലപ്പുറത്ത് പന്ത്രണ്ട് വയസ്സുകാരന് മര്‍ദനം. കാലിന്റെ എല്ലു പൊട്ടിയ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പെരിന്തല്‍മണ്ണ ആലിപ്പറമ്പ് വാഴയങ്ങടയിലാണ് സംഭവം.
കളിക്കാനെത്തിയ കുട്ടികള്‍ പറമ്പില്‍ നിന്ന് പേരക്ക മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനമെന്നും സ്ഥലമുടമ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തിയെന്നും ചവിട്ടിയെന്നും പറയുന്നു. ബന്ധുക്കള്‍ പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കി.
Read More