ചെന്നൈ- തമിഴ്‌നാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ മലയാളി പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. കാഞ്ചീപുരത്തെ വിനോദസഞ്ചാര കേന്ദ്രമായ സിവിലിമേട് എത്തിയ വിദ്യാര്‍ഥിനിയെയാണ് പ്രദേശവാസികളായ ആറ് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. കാഞ്ചീപുരം സെവിലിമേട്, വിപ്പേട് സ്വദേശികളായ മണികണ്ഠന്‍, വിപ്പേട് വിമല്‍, ശിവകുമാര്‍, തെന്നരസു, വിഘ്‌നേഷ്, തമിഴരശന്‍ എന്നിവരെ അറസ്റ്റ് ചെയതിട്ടുണ്ട്. തമിഴ്‌നാട്ടില്‍ കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.
പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ അടിച്ചു വീഴ്ത്തിയ ശേഷമാണ് പ്രതികള്‍ ബലാത്സംഗം ചെയ്തത്. വീട്ടില്‍ തിരിച്ചെത്തിയ ശേഷം പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പിടിയിലായ പ്രതികള്‍ നേരത്തെ സമാന കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും പത്തിലേറെ പേരെ ഇവര്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സിവിലിമേടില്‍ എത്തുന്ന വിനോദസഞ്ചാരികളെ ഭീഷണിപ്പെടുത്തി പെണ്‍കുട്ടികളെ പീഡിപ്പിക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്. കസ്റ്റഡിയില്‍ എടുക്കാനെത്തിയ പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ക്ക് കൈയ്ക്കും കാലിനും പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടിയും 20 വയസുള്ള ആണ്‍സുഹൃത്തും കാഞ്ചീപുരത്തെ സ്വകാര്യ കോളജില്‍ ബിബിഎയ്ക്കും ബികോമിനും പഠിക്കുന്ന വിദ്യാര്‍ഥികളാണ്
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)