അഹമ്മദാബാദ്: വീഡിയോ കോളിലെത്തിയ സുന്ദരിയായ സ്ത്രീക്ക് മുന്നില്‍ ഉടുതുണി അഴിച്ച് കാണിച്ചതിന് വ്യവസായിക്ക് നഷ്ടമായത് രണ്ടരക്കോടിയിലേറെ രൂപ. തന്റെ പണം എങ്ങനെയെങ്കിലും തിരിച്ചു കിട്ടനായി പോലീസ് സ്‌റ്റേഷനില്‍ കയറി നടക്കുകയാണ് ഇയാള്‍. റിന്യൂവബിള്‍ എനര്‍ജി മേഖലയില്‍ ബിസിനസ് നടത്തുന്ന ഗുജറാത്തിലെ വ്യവസായിയിക്കാണ് 2.69 കോടി രൂപ.പണം നഷ്ടമായത്. വീഡിയോ കോളില്‍ എത്തി സൗഹൃദം സ്ഥാപിച്ച സ്ര്ീയാണ് പലതവണയായി ഇയാളില്‍നിന്ന് പണം തട്ടിയത്.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിന് മോര്‍ബിയില്‍ നിന്നുള്ള റിയ ശര്‍മ്മ എന്ന് സ്ത്രീയില്‍ നിന്ന് ഇയാള്‍ക്ക് ഫോണ്‍ വന്നു. ഇരുവരും ഫോണ്‍ വഴി കൂടുതല്‍ അടുത്തു. പിന്നീട് വീഡിയോ കോളിനിടെ യുവതി ഇയാളോട് വസ്ത്രങ്ങള്‍ അഴിയ്ക്കാന്‍ ആവശ്യപ്പെട്ടു. വസ്ത്രമഴിച്ച് സംസാരിച്ചതിന് പിന്നാലെ യുവതി കോള്‍ കട്ട് ചെയ്തു. പിന്നീടാണ് ബ്ലാക്ക് മെയില്‍ ആരംഭിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
നഗ്‌ന വീഡിയോ ക്ലിപ്പ് പ്രചരിപ്പിക്കാതിരിക്കാന്‍ 50,000 രൂപ നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടു. വ്യവസായി പണം നല്‍കുകയും ചെയ്തു. എന്നാല്‍, കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, വ്യവസായിയെ ദില്ലി പൊലീസിലെ ഇന്‍സ്പെക്ടര്‍ ഗുഡ്ഡു ശര്‍മ്മയാണെന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചു. നഗ്‌ന വീഡിയോ ക്ലിപ്പ് തന്റെ കൈവശമുണ്ടെന്നും മൂന്ന് ലക്ഷം രൂപ തന്നില്ലെങ്കില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇയാള്‍ ആവശ്യപ്പെട്ട പണവും നല്‍കി. ഓഗസ്റ്റ് 14 ന്, ദില്ലി പൊലീസ് സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് പറഞ്ഞ് 80.97 ലക്ഷം രൂപ ആവശ്യപ്പെട്ടു. പിന്നീട് യുവതിയുടെ അമ്മ കേന്ദ്ര അന്വേഷണ ഏജന്‍സിയെ സമീപിച്ചുവെന്ന് അവകാശപ്പെട്ട് കേസ് ഒത്തുതീര്‍പ്പാക്കാന്‍ 8.5 ലക്ഷം രൂപ ആവശ്യപ്പെട്ട് ഒരു സിബിഐ ഉദ്യോഗസ്ഥനാണെന്ന വ്യാജേന മറ്റൊരാള്‍ വിളിച്ചു.
എല്ലാവരും ചേര്‍ന്ന് തന്നെ പറ്റിക്കുകയായിരുന്നുവെന്ന് ബോധ്യമായതോടെയാണ് വ്യവസായി പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് ജനുവരി 10ന് സൈബര്‍ ക്രൈംബ്രാഞ്ച് പൊലീസ് സ്റ്റേഷനില്‍ 11 പേര്‍ക്കെതിരെ 2.69 കോടി രൂപ തട്ടിയെടുത്തതായി പരാതി നല്‍കി. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു