കൊച്ചി : വൈപ്പിന്‍ ഞാറക്കലില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്ന് കുഴിച്ചു മൂടിയ സംഭവം ഒന്നര വര്‍ഷക്കാലം പുറത്തറിയാതിരുന്നത് അമ്മ മറ്റൊരാളോടൊപ്പം ഒളിച്ചോടി പോയെന്ന് മക്കളെ വിശ്വസിപ്പിക്കാന്‍ അച്ഛന് കഴിഞ്ഞത് മൂലം. കൊല്ലപ്പെട്ട രമ്യ ബാംഗ്ലൂരില്‍ പഠിക്കാന്‍ പോയെന്നാണ് ഭര്‍ത്തവായ സജീവന്‍ പറഞ്ഞുപരത്തിയതെന്ന് രമ്യയുടെ സഹോദരനായ രത്‌ലാലും പറയുന്നു. അമ്മ മറ്റൊരാളുടെ കൂടെ പോയി എന്ന് നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞാല്‍ ്‌നാണക്കേടാണെന്നും അതിനാല്‍ ബ്ാംഗ്ലൂൂരിലേക്ക് പഠിക്കാന്‍ പോയെന്ന് പറഞ്ഞാല്‍ മതിയെന്നും കുട്ടികളെ ചട്ടം കെട്ടിയിരുന്നു. അച്ഛന്റെ വാക്ക് വിശ്വസിച്ച കുട്ടികള്‍ നാട്ടുകാരോടും ബന്ധുക്കളോടും അമ്മ ബാംഗ്ലൂരിലാണെന്നാണ് പറഞ്ഞത്. എന്നാല്‍ ഏറെക്കാലത്തിന് ശേഷം കുട്ടികള്‍ പറയുന്നതില്‍ പന്തികേടുണ്ടെന്ന് ബോധ്യമായതോടെ പോലീസില്‍ പരാതി നല്‍കുകയാണുണ്ടായതെന്ന് രത്‌ലാല്‍ പറയുന്നു. ഈ പരാതിയിലെ അന്വേഷണത്തിലാണ് ഒന്നര വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് സജീവന്‍ അറസ്റ്റിലായത്.
വാച്ചാക്കലില്‍ വാടകക്ക് താമസിച്ച് വരുന്നതിനിടെ 2021 ഒക്ടോബര്‍ 16 നാണ് രമ്യയെ കൊലപ്പെടുത്തിയതെന്നാണ് ഭര്‍ത്താവ് സജീവന്‍ പൊലീസിന് നല്‍കിയ മൊഴി. ഭാര്യയെ സംബന്ധിച്ച് ചില സംശയങ്ങള്‍ സജീവനുണ്ടായിരുന്നു. സംശയരോഗത്തെ തുടര്‍ന്ന് സജീവന്‍, ഒക്ടോബര്‍ 16 ന് രമ്യയുമായി വാക്കുതര്‍ക്കമായി. തര്‍ക്കത്തിനിടെ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തി.പകല്‍ സമയത്താണ് കൊലപാതകം നടത്തിയത്. മൃതദേഹം ഒളിപ്പിച്ച ശേഷം രാത്രി വീട്ടു മുറ്റത്ത് കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് മൊഴി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
രമ്യയുടെ വീട്ടുകാര്‍ ചോദിച്ചപ്പോള്‍ ബ്രാംഗ്ലൂരില്‍ പഠിക്കുന്ന രമ്യയ്ക്ക് ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിബന്ധനകളുണ്ടെന്നും വിശദീകരിച്ചു. പ്ലസ് ടുവിനും അഞ്ചാം ക്ലാസിലും പഠിക്കുന്ന മക്കള്‍ പറയുന്നതില്‍ വൈരുദ്ധ്യം തോന്നിയ രമ്യയുടെ സഹോദരന്‍ രാത്ത് ലാലാണ് ഒടുവില്‍ പൊലീസില്‍ പരാതി നല്‍കുന്നത്. പോലീസിന്റെ അന്വേഷണത്തില്‍ ആദ്യമൊന്നും ഒരു പുരോഗതിയുമുണ്ടായില്ല. ഒന്നുമറിയാത്ത പോലെ സജീവന്‍ എല്ലാവര്‍ക്കും മുന്നില്‍ അഭിനയിച്ച് നടന്നു. എന്നാല്‍ ചില മൊഴികളില്‍ സംശയം തോന്നിയ ഇയാളെ പോലീസ് തുടര്‍ച്ചയായി നിരീക്ഷിച്ച് വരികയായിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ വിളിച്ച് വരുത്തി തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. 19 വര്‍ഷം മുന്‍പാണ് വൈപ്പിന്‍ സ്വദേശികളായ ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. ഏതാനും വര്‍ഷങ്ങളായി എടവനക്കാട്ടെ വാടകവീട്ടിലായിരുന്നു താമസം.