Sorry, you need to enable JavaScript to visit this website.

സാമൂഹിക മാധ്യമങ്ങളിലൂടെ വിവാഹ വാഗ്ദാനം നല്‍കി തട്ടിപ്പ്, യുവാവ് പിടിയില്‍

കോഴിക്കോട്- സാമൂഹിക മാധ്യമങ്ങളിലൂടെ വിവാഹവാഗ്ദാനം നല്‍കി യുവതികളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. ബേപ്പൂര്‍ അരക്കിണറിലെ ചാക്കീരിക്കാട് പറമ്പിലെ പ്രസീതയില്‍ അശ്വിന്‍ വി. മേനോനാണ് (31) ബേപ്പൂര്‍ പോലീസിന്റെ പിടിയിലായത്.

വിവാഹപ്രായമെത്തിയവരും വിവാഹബന്ധം വേര്‍പെടുത്തിയവരുമായ സ്ത്രീകളാണ് ഇയാളുടെ തട്ടിപ്പില്‍ വഞ്ചിതരായത്. യുവതികളുമായി പരിചയപ്പെട്ട്, വിവാഹ വാഗ്ദാനം നല്‍കി പണവും വിലപിടിപ്പുള്ള കാറുകളും മറ്റും തട്ടിയെടുക്കുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

2018 ല്‍ കോട്ടയം സ്വദേശിനിയെ പരിചയപ്പെട്ട് യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി ഒമ്പതുലക്ഷംരൂപ കൈവശപ്പെടുത്തുകയും വിവാഹക്കാര്യം സൂചിപ്പിക്കുന്ന സന്ദര്‍ഭങ്ങളില്‍ തടി കൂടുതലാണെന്നു പറഞ്ഞ് കബളിപ്പിക്കുകയും ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ബേപ്പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തത്.
2020, 2021 വര്‍ഷങ്ങളില്‍ പത്തനംതിട്ട സ്വദേശിനിയെയും ന്യൂസിലാന്‍ഡില്‍ താമസമാക്കിയ മറ്റൊരു മലയാളി സ്ത്രീയെയും ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത് കബളിപ്പിച്ചതായി പോലീസ് പറഞ്ഞു.

 

Latest News