Sorry, you need to enable JavaScript to visit this website.

VIDEO വിമാനയാത്രക്കാരെ എയര്‍പോര്‍ട്ടില്‍ പൂട്ടിയിട്ടു; സ്‌പൈസ് ജെറ്റിനെതിരെ ആരോപണം

ന്യൂദല്‍ഹി- വിമാനത്തിനും ബോര്‍ഡിംഗ് ഗേറ്റിനുമിടയില്‍ യാത്രക്കാരെ പൂട്ടിയിട്ടതായി സ്‌പൈസ് ജെറ്റ് അധികൃതര്‍ക്കെതിരെ ആരോപണം. കഴിഞ്ഞ ദിവസം ദല്‍ഹി വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാരെ ബോര്‍ഡിംഗ് ഗേറ്റിനും ബംഗളൂരുവിലേക്കുള്ള വിമാനത്തിനും ഇടയില്‍ പൂട്ടിയതായാണ് ആരോപണം. പുറപ്പെടാന്‍ കാലതാമസം ഉണ്ടായെന്നും ആവശ്യമായ സുരക്ഷാ പരിശോധനകള്‍ക്കായി യാത്രക്കാരോട് എയ്‌റോബ്രിഡ്ജില്‍ കാത്തിരിക്കാന്‍ അഭ്യര്‍ത്ഥിച്ചുവെന്നുമാണ് വിമാന കമ്പനി പ്രസ്താവനയില്‍ പറയുന്നത്.
കാത്തിരിപ്പ് കേന്ദ്രത്തില്‍ വിശ്രമിക്കാനായി ബോര്‍ഡിംഗ് ഗേറ്റ് തുറക്കാന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അധികൃതര്‍ അത് നിരസിച്ചുവെന്നും പിന്നീട് അവരെ കണ്ടില്ലെന്നും ട്രാവല്‍ വ് ളോഗര്‍ സൗമില്‍ അഗര്‍വാള്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ആരോപിച്ചു. ഒരു മണിക്കൂറിലധികമാണ് യാത്രക്കാരെ പൂട്ടിയിട്ടത്.  മുതിര്‍ന്ന പൗരന്മാര്‍ വെള്ളം ചോദിച്ചപ്പോള്‍ അധികൃതര്‍ വെള്ളം നല്‍കിയില്ല. വിമാനത്തിലെത്തിയാല്‍ വെള്ളം കിട്ടുമെന്നാണ് പറഞ്ഞത്.  യാത്രക്കാര്‍ എയര്‍ലൈന്‍ ഉദ്യോഗസ്ഥരുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായും തര്‍ക്കിക്കുന്ന വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
കാലാവസ്ഥ തകരാറിനെ തുടര്‍ന്നാണ് വിമാനം വൈകിയതെന്നും സുരക്ഷാ പരിശോധന കഴിഞ്ഞതിനാല്‍ യാത്രക്കാരോട് എയ്‌റോബ്രിഡ്ജില്‍ കാത്തിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും സ്‌പൈസ് ജെറ്റ് വക്താവ് വിശദീകരിച്ചു.

 

Tags

Latest News