Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് പോക്‌സോ കേസില്‍ യുവാവിന് 12 വര്‍ഷം ജയില്‍, രണ്ടാം പ്രതിക്ക് പിഴശിക്ഷ

പെരിന്തല്‍മണ്ണ-പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയും നഗ്‌ന ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണി പ്പെടുത്തുകയും  ചെയ്തപോക്‌സോ കേസില്‍ യുവാവിന് 12 വര്‍ഷം തടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
കളത്തിങ്ങല്‍ തണ്ടുപാറയ്ക്കല്‍ അബ്ദുള്‍ ഷുക്കൂറി (34)നെയാണ് ശിക്ഷിച്ചത്. പെരിന്തല്‍മണ്ണ സ്‌പെഷല്‍ പോക്‌സോ അതിവേഗ  കോടതി ജഡ്ജ്  അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. 2016 മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. വണ്ടൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തതാണ് കേസ്. പോക്‌സോ നിയമം 408 പ്രകാരംപത്തു വര്‍ഷം കഠിന തടവിനും 50000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ ആറു മാസം കഠിന തടവിനും ശിക്ഷിച്ചു. ഇതേ വകുപ്പില്‍ 506 പ്രകാരം  ഒരു വര്‍ഷം വെറും തടവിനും 10000 രൂപ പിഴയും മറ്റൊരു വകുപ്പില്‍  ഒരു വര്‍ഷം തടവും 10000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം കഠിന തടവിനും ശിക്ഷിച്ചിട്ടുണ്ട്.
രണ്ടാം പ്രതി വണ്ടൂര്‍ കോട്ടക്കുന്ന് തൊടുപറമ്പന്‍ താജുദീ (35)നെ കോടതി പിരിയും വരെ തടവിനും 10000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സപ്ന പി. പരമേശ്വരന്‍ ഹാജരായി. ഡി.വൈ.എസ്.പിമാരായ സി.യൂസഫ്, കെ.എം ദേവസ്യ എന്നിവരാണ് അന്വേഷണം പൂര്‍ത്തികരിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍
നാടുവിടാന്‍ ശ്രമിച്ച പ്രതി പിടിയില്‍

കരുവാരകുണ്ട്- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ കരുവാരക്കുണ്ട് പോലീസ് പിടികൂടി. കരുവാരക്കുണ്ട് ചെമ്പന്‍ക്കുന്ന് സ്വദേശി അച്ചുതൊടിക ശ്രീജേഷി (22)നെയാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി.കെ.നാസറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എസ്‌ഐ എസ്.മനോജും സംഘവും പിടികൂടിയത്.
നാട് വിടാനുള്ള ശ്രമത്തിനിടെ ചൊവ്വാഴ്ച്ച വൈകിട്ട് തുവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് യുവാവ് പിടിയിലായത്. ഡിസംബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. പിറ്റേ ദിവസം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കരുവാരക്കുണ്ട് പോലീസില്‍ പരാതി നല്‍കി. കേസെടുത്തതിനെ തുടര്‍ന്നു പ്രതി വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടെ നാട് വിടാന്‍ ശ്രമിക്കുന്നതിനിടെ പോലീസിന്റെ പിടിയിലായി. യുവാവിനെ  ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി.കെ.നാസര്‍, എസ്.ഐ എസ്.എം മനോജ് എന്നിവരെ കൂടാതെ എ.എസ്.ഐ അജിത്കുമാര്‍, എസ്.സി.പി.ഒ സനോജ്, സി.പി.ഒമാരായ മനു പ്രസാദ്, അജേഷ്, മനു മാത്യു എന്നിവരാണ് അന്വഷണ സംഘത്തിലുണ്ടായിരുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

 

 

 

Latest News