തളിപ്പറമ്പ-അനാഥാലയത്തിലെ അന്തേവാസിയായ 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ െ്രെഡവര്‍ക്ക് വിവിധ വകുപ്പുകള്‍ പ്രകാരം 22 വര്‍ഷം തടവും എണ്‍പതിനായിരം രൂപ പിഴയും. പട്ടുവം അരിയില്‍ മംഗലശ്ശേരി റോഡിലെ മീത്തില്‍ പറമ്പില്‍ മണി(48)യെയാണ് തളിപ്പറമ്പിലെ പോക്‌സോ അതിവേഗ കോടതി ജഡ്ജി സി.മുജീബ് റഹ്മാന്‍ ശിക്ഷിച്ചത്.
2017 മാര്‍ച്ച് മാസത്തിലായിരുന്നു സംഭവം. ഓര്‍ഫനേജില്‍ വെച്ചും മറ്റ് സ്ഥലത്ത് വെച്ചും പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അന്നത്തെ തളിപ്പറമ്പ എസ്.ഐ.ബിനു മോഹനനാണ് കേസ് അന്വേഷിച്ചത്. സി.ഐ, പി.കെ സുധാകരനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഷെറിമോള്‍ ജോസ് ഹാജരായി.
വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗിക അതിക്രമം
മയ്യിൽ - വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയോട് ലൈംഗിക അതിക്രമത്തിന് മുതിരുകയും, എതിർത്തപ്പോൾ അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ യുവാവിനെതിരെ കേസ്. മയ്യിൽ പെരുപ്പൂർ സ്വദേശിയായ അമ്പത്തി രണ്ടുകാരിയുടെ പരാതിയിലാണ് പ്രദേശവാസിയായ അഹമ്മദിനെ (41) തിരെയാണ് മയ്യിൽ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് അതിക്രമിച്ചു കയറിയ യുവാവ് ലൈംഗീകാവശ്യത്തിനായി സ്ത്രീയെ നിർബന്ധിക്കുകയും എതിർത്തപ്പോൾ അസഭ്യം പറയുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.