ചെന്നൈ: സൂപ്പര്‍ താരങ്ങളായ വിജയ്‌യുടെയും അജിത്തിന്റെയും സിനിമ ഇറങ്ങിയ ദിവസം തന്നെ ആരാധകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. ചെന്നൈയിലെ സിനിമ തീയറ്ററില്‍ ഇരുവിഭാഗവും സ്ഥാപിച്ച ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ അടക്കം എല്ലാം നശിപ്പിച്ചു. ഇന്ന് റിലീസായ അജിത്തിന്റെയും വിജയ്‌യുടെയും സിനിമകള്‍ കാണാന്‍ അതിരാവിലെ ഫാന്‍സ് ഷോയ്ക്ക് എത്തിയ ആരാധകരാണ് ഏറ്റുമുട്ടിയത് .തമിഴ്‌നാട്ടിലെ പല തിയേറ്ററുകള്‍ക്ക് മുന്നിലും ഇത്തരത്തില്‍ സംഘര്‍ഷങ്ങള്‍ നടക്കുന്നുണ്ട്. സിനിമ തീയറ്ററിന് പുറത്തുള്ള ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ കീറുകയും, ചിലതിന് മുകളില്‍ ആളുകള്‍ കയറി അവ ഇളക്കി മാറ്റാന്‍ ശ്രമിക്കുന്നതുമായ വീഡിയോ പ്രചരിക്കുന്നുണ്ട്. പൊലീസ് ലാത്തി വീശി ഇരു വിഭാഗത്തെയും ഓടിക്കുകയായിരുന്നു.
ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് അജിത്തിന്റെയും വിജയ്‌യുടെയും സിനിമകള്‍ ഒന്നിച്ച് റിലീസാകുന്നത്. അജിത്തിന്റെ സിനിമ തുനിവിനും, വിജയ് നായകനാകുന്ന വാരിസിനും വലിയ വരവേല്‍പ്പാണ് തീയറ്ററുകളില്‍ ആദ്യ മണിക്കൂറുകളില്‍ ലഭിക്കുന്നത് എന്നാണ് വിവരം. ഫാന്‍സ് പ്രിമീയര്‍ ഷോകള്‍ കഴിഞ്ഞതോടെ വലിയ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. 'തുനിവി'ന്റെ ഒ ടി ടി പാര്‍ട്ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം സ്ട്രീം ചെയ്യുക. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാണം.
ഒരു മാസ് ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ് വാരിസ്. രശ്മിക മന്ദാനയാണ് വിജയ്‌യുടെ നായികയായി എത്തുന്നത്. വളര്‍ത്തച്ഛന്റെ മരണത്തെത്തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.