Sorry, you need to enable JavaScript to visit this website.

മാംസാഹാര വിവാദത്തിനു പിന്നില്‍ കലാപമുണ്ടാക്കാനുള്ള ശ്രമം; ഗുരുതര ആരോപണവുമായി മുസ്ലിം ലീഗ് നേതാവ്

പുറമേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി ഉദ്ഘാടനം ചെയ്യുന്നു.

വടകര-സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാംസാഹാരവും വിളമ്പണം എന്ന്പറഞ്ഞത് ഇടതുപക്ഷ ബുദ്ധിജീവിയാന്നെന്നും ഇത് കുഴപ്പമുണ്ടാക്കാനുള്ള ബോധപൂര്‍വ്വ ശ്രമമാണെന്നും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി ആരോപിച്ചു.സംസ്ഥാനത്തിന് വിവിധഭാഗങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  നാലോ അഞ്ചോ ദിവസം സസ്യാഹാരം കഴിച്ചതുകൊണ്ട് ഒന്നും സംഭവിക്കില്ല.  ഇത് ഏറ്റുപിടിക്കാന്‍ ആളുകളുണ്ടാവുമെന്നും അതുവഴി ഒരു കലാപത്തിന് കോപ്പു കൂട്ടാമെന്ന ധാരണയുടെ ആസൂത്രിതമായ ശ്രമമായിരുന്നെന്നും ഷാജി പറഞ്ഞു. പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലാകാലങ്ങളിലായി വിദ്യാര്‍ഥികളെ വിരുന്നൂട്ടുന്ന  പഴയിടം മോഹനന്‍ നമ്പൂതിരിയുടെ  ജാതി നോക്കുന്നത് എന്തിനാണ് ? കഴിഞ്ഞയാഴ്ചയാണ് സിപിഎം സഹയാത്രികനായ കവി വീരാന്‍കുട്ടിയുടെ  കെ റെയിലിന്റെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ വിഷയമാക്കിയ കവിത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ഇടത് സൈബര്‍ പോരാളികള്‍ അദ്ദേഹത്തെ  പഞ്ഞിക്കിട്ടത്. ഗതികെട്ട്
സംവാദം പോലും സാധ്യമല്ലെന്ന് പറഞ്ഞ്  എല്ലാ പോസ്റ്റുകളും  പിന്‍വലിച്ചപ്പോള്‍ ഇവര്‍ എവിടെയായിരുന്നെന്നും അദ്ദേഹം ചോദിച്ചു.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ചിറയില്‍ മൂസ്സഹാജി അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം എ റസാഖ് , കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗ്  സെക്രട്ടറി
അന്‍സാരി തില്ലങ്കേരി, ടി.ടി.ഇസ്മായില്‍, അഹമ്മദ് പുന്നക്കല്‍, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, കെ.ടി.അബ്ദുറഹിമാന്‍, ബംഗ്ലത്ത് മുഹമ്മദ്, കെ.മുഹമ്മദ് സാലി,
വി.പി.കുഞ്ഞമ്മദ് മാസ്റ്റര്‍, കപ്ലിക്കണ്ടി മജീദ്, സി.കെ.പോക്കര്‍ മാസ്റ്റര്‍, പ്രൊഫ: ഇ കെ.അഹമദ്,
എം.എ.ഗഫൂര്‍, കെ.എം.സമീര്‍ മാസ്റ്റര്‍  കളത്തില്‍ ഹമീദ് മാസ്റ്റര്‍, വണ്ണാറത്ത് മൊയ്തുഹാജി, വി.പി. ഷക്കീല്‍, മഠത്തില്‍ ഷംസു, മുഹമ്മദ് പുറമേരി, ആര്‍.കെ.റഫീഖ്,
കുഞ്ഞമ്മദ് കള്ളിക്കൂടത്തില്‍, മനത്താനത്ത് ലത്തീഫ്, പനയുള്ളതില്‍ സൂപ്പി ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News